ബ്രിട്ടണിൽ ദൈവിശ്വാസം കുറയുന്നു. 500 ഓളം ദേവാലയങ്ങൾ പൂട്ടി

ലണ്ടന്‍: ക്രൈസ്തവവിശ്വാസികളെ സംബന്ധിച്ച് വളരെ സങ്കടകരമായ വാര്‍ത്ത . രണ്ടു ദശാബ്ദത്തിനുള്ളില്‍ യുകെയില്‍ അഞ്ഞൂറോളം ക്രൈസ്തവ ദേവാലയങ്ങളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. ലണ്ടനിലെ മാത്രം കണക്കാണിത്.

എന്നാല്‍ 423 മോസ്‌ക്കുകള്‍ ഇവിടെ നിര്‍മ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടനിലെ മള്‍ട്ടിസംസ്‌കാരം ഇസ്ലാമിക മൗലികവാദത്തെ പോഷിപ്പിക്കുന്നു എന്നതിന്റെ സൂചനകളാണ് ഇതെന്ന് നിരീക്ഷണങ്ങള്‍ പറയുന്നു.

2001 മുതല്‍ പല ക്രൈസ്തവദേവാലയങ്ങളും ഭവനങ്ങള്‍ വരെയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.നാറ്റ്‌സെന്‍ സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം 2012-2014 കാലഘട്ടത്തില്‍ ആംഗ്ലിക്കന്‍ സഭാംഗങ്ങളുടെ എണ്ണം 21 ശതമാനത്തില്‍ നിന്ന് 17 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ടെന്നാണ്.

ഒരു കാലത്ത് ആത്മീയ ഉണർവിന് വേദിയായ ഇഗ്ലണ്ടിൽ നിരീശ്വരവാദവും ഇസ്ലാമിക വിശ്വാസവും വൻ സ്വാധീനം ചെലുത്തിയിരിക്കുകയാണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.