ഞാന്‍ എപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നു, ഞാന്‍ എന്തിനു യേശുവില്‍ വിശ്വസിക്കണം? യേശുവിനു എന്‍റെ വിശ്വാസത്തില്‍ ഉള്ള സ്ഥാനം എന്താണു?

വായനക്കരന്റെ ചോദ്യത്തിന് ഡോ.ബില്ലി ഗ്രഹാമിന്‍റെ മറുപടി

നിങ്ങളുടെ ചോദ്യം വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം യേശുക്രിസ്തുവാണ്‌ ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രബിന്ദു. അവന്റെ സഹായമില്ലാതെ നമ്മുടെ രക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ല.

യേശുവിൽ വിശ്വാസവും ആശ്രയവും അര്‍പ്പിക്കേണ്ടത്‌ പ്രധാനമായും രണ്ട് കാരണങ്ങളാൽ നിർണായകമാണ്. ഒന്നാമതായി, അവൻ ആരാണെന്നത് പ്രധാനമാണ്. യേശു ഒരു മഹാനായ ഗുരു അല്ലായിരുന്നു, അവന്‍ സാക്ഷാല്‍ ദൈവം മനുഷ്യ ജഡത്തില്‍ അവതരിച്ചതാനെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്‌. ഒരു പക്ഷെ മനുഷ്യ ബുദ്ധിയില്‍ അല്‍പ്പം പ്രയാസം ആയിരിക്കാം ഇത് മനസിലാക്കാന്‍,  പക്ഷേ യേശുക്രിസ്തു പൂർണ്ണദൈവം ആണെന്ന് ബൈബിൾ ആവർത്തിച്ചു പറയുന്നുണ്ട്. യേശു പറഞ്ഞു “ഞാനും പിതാവും ഒന്നാകുന്നു. എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു “(യോഹന്നാൻ 10:30, 14: 9). ഇത് യേശുവിനു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ.

 

എന്നാൽ യേശു നമുക്കായി ചെയ്തിരിക്കുന്ന കാര്യങ്ങളിലൂടെയാണ് യേശുവിലുള്ള നമ്മുടെ വിശ്വാസവും ആശ്രയവും അർപ്പിക്കേണ്ടത്. മനുഷ്യര്‍ പാപികളും ദൈവത്തോട് മത്സരിക്കുന്നവരും ആയിരുന്നു. എന്നാല്‍ യേശു പാപ രഹിതനായ് ഭൂമിയില്‍ അവതരിച്ചു മനുഷ്യന് വേണ്ടി പാപ പരിഹാര യാഗമായ്‌ തീര്‍ന്നു . നാം അർഹിക്കുന്ന ശിക്ഷയും നരകവും ഇല്ലാതാക്കി തന്നു. അവന്‍ ക്രൂശില്‍ ഇത് നിവര്‍ത്തിച്ചു.

 

യേശുവില്‍ എന്തിനു വിശ്വസിക്കണം. ഒന്നാമതായ് നിങ്ങള്‍ ദൈവത്തിനെതിരെ പാപം ചെയ്തു എന്ന് സമ്മതിക്കുക. പാപ പരിഹാരത്തിനായ് യേശുവില്‍ ആശ്രയിക്കുക. രക്ഷ യേശുവില്‍ കൂടെ മാത്രം എന്ന് വിശ്വസിക്കുക. നിങ്ങള്ക്ക് നിത്യ ജീവന്‍ നല്‍കിയതിനു യേശുവിനോട് നന്ദി പറയുക. നിങ്ങളുടെ ജീവന്‍ അവനായ് സമര്‍പ്പിക്കുക. അവനിൽ വിശ്വസിക്കുകയും എല്ലാദിവസവും അവിടുത്തെ അനുഗമിക്കുകയും ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന് അവനോടു പ്രാര്‍ത്ഥിക്കുക.

-Advertisement-

You might also like
Comments
Loading...