തുര്‍ക്കിയില്‍ ചര്ച്ചുകളുടെ നീയന്ത്രണം സര്‍ക്കാര്‍ പിടിച്ചെടക്കുന്നു

തുര്‍ക്കി സര്‍ക്കാര്‍ ക്രിസ്ത്യനികളുടെമേലുള്ള  നീയന്ത്രണം ശക്തമാക്കുന്നു. ക്രിസ്ത്യാനികളെ നീയന്ത്രിക്കുന്നതിന്റെ ഭാഗമായ് 50 സഭകളുടെകൂടെ  നീയന്ത്രണം സ്വത്തുവകകള്‍ ഉള്‍പ്പെടെയുള്ളവ തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ്പ് എർദോഗന്‍റെ നീയന്ത്രണത്തിലാക്കി.

സി.ബി.എൻ ന്യൂസ് ‘ചീഫ് ഇന്റർനാഷണൽ റിപ്പോർട്ടർ ഗാരി ലേൺ പറയുന്നത്, എഡ്ദോഗനും അദ്ദേഹത്തിന്റെ ഗവൺമെൻറും തുര്‍ക്കിയില്‍ ഷറിയ നീയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് വേണ്ടി ക്രിസ്ത്യൻ പള്ളികളെ മനപ്പൂർവ്വം വേട്ടയാടുന്നു. തുർകിഷ് ഡയറക്ടറേറ്റ് ഓഫ് റിലീജിയൽ അഫയേഴ്സ് (ഡിയാനറ്റ്) ആണ് കൃത്യന്‍ സഭകളുടെ സ്വത്തുകള്‍ കണ്ടുകെട്ടുത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആരാധനാലയങ്ങളിലൊന്നായ മോർ ഗബ്രിയേൽ മൊണാസ്ട്രി ചര്‍ച്ചും സര്‍ക്കാര്‍ കണ്ടുകെട്ടിയ കൂട്ടത്തില്‍ ഉണ്ട്. 1,600 വർഷം പഴക്കമുള്ള ചര്ച്ചാണിത്.

ഇത് ആദ്യമായല്ല തുര്‍ക്കി സര്‍ക്കാര്‍ സഭകളുടെ നീയന്ത്രണം ഏറ്റെടുക്കുന്നത് കഴിഞ്ഞ വര്ഷം ആറു പള്ളികളെ സര്‍ക്കാര്‍ നീയന്ത്രണത്തില്‍ ആക്കി ഉത്തരവിറക്കിയിരുന്നു.

ഗാരി ലേൺന്‍റെ അഭിപ്രായത്തില്‍, ക്രൈസ്തവരുടെ വേരുകള്‍ തുര്‍ക്കിയുമായ് അഭേദ്യമായ് ബന്ദപ്പെട്ടു കിടക്കുന്നെങ്കിലും ചരിത്രം പരിശോധിച്ചാല്‍ തുര്‍ക്കി എക്കാലവും ക്രൈസ്തവര്‍ക്കെതിരെ നിലകൊണ്ട രാജ്യമാണ്.

ലോകത്തെ ശക്തമായ മുസ്ലിം രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. ഒന്നാം നൂറ്റാണ്ട് മുതലുള്ള ക്രൈസ്തവ ചരിത്രവുമായ് ബന്ദപ്പെട്ടു കിടക്കുന്ന ഒരു  രാജ്യം കൂടിയാണ് തുര്‍ക്കി. സഭകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും, സഭകളുടെ മേല്‍ സര്‍ക്കാര്‍ നീയന്ത്രണം കൊണ്ടുവന്നും, മിഷനറിമാരെ അറ്റസ്റ്റ് ചെയ്തു ജയിലില്‍ അടച്ചും ക്രിസ്ത്യാനികളെ ഒതുക്കാനാണ് എഡ്ദോഗനും അദ്ദേഹത്തിന്റെ ഗവൺമെൻറും ആവോളം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like