ലേഖനം : ഭൗതീകവൽക്കരിക്കപ്പെടുന്ന നിത്യജീവന്റെ വചനങ്ങൾ

പാസ്റ്റർ ബൈജു സാം.നിലമ്പൂർ

ആധുനിക വൽക്കരണത്തിന്റെ അതിപ്രസരം എല്ലാ മേഖലകളിലും അതിശക്തമായി നടന്നു കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ ആണ് നാം വന്നെത്തിയിരിക്കുന്നത്. മത സാമൂഹിക സാംസ്കാരിക മേഖലകളിൽ ഒക്കെ അതിന്റെ മാറ്റം ദ്യശ്യമാണ്. ശരിക്കും, മൂല്യങ്ങൾക്കു ഒന്നും അല്ല ഇവിടെ പ്രധാന്യം പ്രത്യുത വ്യക്തിപരവും സാമൂഹിക പരമായിട്ടുള്ള ലാഭത്തിനാണ് പ്രത്യേകിച്ചും സാമ്പത്തിക ലാഭത്തിന്.
ആത്മീയ സമൂഹവും പല തലങ്ങളിലും മൂല്യങ്ങൾ ഇല്ലാത്തവരായി മാറുന്നു എന്നു പറഞ്ഞാൽ അതിശയോക്തി അല്ല.
ആത്മീയ സമൂഹത്തിന്റെ പ്രത്യേകിച്ചും പെന്തക്കോസ്തു വിശ്വാസികളുടെ ഏതു കാര്യത്തിന്റെയും അടിസ്ഥാന രേഖ വിശുദ്ധ തിരുവെഴുത്ത് ആണ്. ഇത് സമൂഹത്തിൽ വരുത്തിയിട്ടുളള വിസ്ഫോടനാത്മകമായ മാറ്റങ്ങൾ അനവധി ആണ് .നരഭോജിയെ നരസ്നേഹിയാക്കി മാറ്റിയതും ദ്രവ്യഗ്രഹിയെ ഔദാര്യ നിധിയാക്കി മാറ്റിയതും അസംന്തുഷ്ട്ട മാനസനെ സംന്തുഷ്ട്ട മാനസനാക്കി മാറ്റിയതും ഈ തിരുവെഴുത്ത് ആണ്.
ഇങ്ങനെ പവിത്രവും ദൈവാത്മാവിനാൽ എഴുതപ്പെട്ടതും ആയ നിത്യജീവന്റെ തിരുവെഴുത്തുകളെ അടിസ്ഥാനമാക്കി, സന്ദേശങ്ങൾ ഭൗതീക വൽക്കരണത്തിന് വഴിമാറുമ്പോൾ ദൈവീക പദ്ധതിയുടെ അന്തസത്ത വിസ്മരിക്കപ്പെടന്നു. പരിപാവനനായ ദൈവം പാരിലെ മനുഷ്യ നെ പരത്തിലെത്തിക്കാൻ ആസൂത്രണം ചെയ്ത പവിത്ര പദ്ധതി ആണ് സുവിശേഷം. അതിന്റെ വിശദീകരണങ്ങൾ ആണ് തിരുവെഴുത്ത്. ഇങ്ങനെയുള്ള വചന ഭാഗങ്ങളുടെ ഉദ്ദേശശുദ്ദിയും കാരണങളും മനസ്സിലാക്കാതെ ഭൗതീക വിഷയങളുടെ കാര്യം പറഞ്ഞ് ജനങ്ങളെ വൈകാരികമായി ഇളക്കി കീശ വീർപ്പിക്കുന്ന, നിത്യത യുടെ ദർശനം നഷ്ടപ്പെട്ട അഭിനവ ദ്രവ്യഗ്രഹികളായ ശീമോൻമാർ അരങു തകർക്കുകയാണ്.
എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവർത്തിക്കു വക പ്രാപിച്ച് തികഞ്ഞവൻ ആകേണ്ടതിനു നൽകിയിരിക്കുന്നു. 2Thimo.3:16. ദൈവ മക്കളുടെ കൂട്ടായ്മകളിൽ നൽകപ്പെടേണ്ട ദൈവീക സന്ദേശങ്ങളുടെ പ്രധാന പ്രത്യേകത ഇവയാണ്
1.വിശ്വാസികളെ ക്രിസ്തുവിൽ വളർത്തുക.
2.ക്രിസ്തീയ പക്വതയിൽ എത്തിക്കുക .
3. നിത്യതയുട ദർശനം പകരുക
4. ദൈവീ ബന്ധത്തിൽ നിലനിർത്തുക.
5. ക്രിസ്തീയ പ്രത്യാശയെ കുറിച്ച് അവബോധം നൽകി, കർത്താവിന്റെ വരവിനു വേണ്ടി ദൈവ മക്കളെ ഒരുക്കുക.

വിശാസികളെ ഏതു വെല്ലുവിളികളെയും തരണം ചെയ്യാൻ കഴിയും വിധത്തിലുള്ള ആത്മീയ കരുത്തന്മാരാക്കി മാറ്റുക എന്നുള്ളതാണ് വചന സന്ദേശങ്ങൾ കൊണ്ട് ലക്ഷ്യം വെയ്ക്കേണ്ടത്. ചിലർക്ക് ഏതു വാക്യങ്ങൾ എടുത്താലും രോഗം, ദുഃഖം, കഷ്ടത, പ്രയാസം, ജോലി, പ്രമോഷൻ, വിസ, ചില രാജ്യങ്ങൾ,ചില നന്മയുടെ വഴി, തന്നെ പിന്നെയും ഇതു മാത്രം കാണും. പാവം വിശ്വാസികൾ ഒന്നു അറിയാതെ വട്ടം കറങ്ങുന്നു. പൗലോസ് പറയുന്നത് ഇങ്ങനെയാണ് നാം ഈ ലോകത്തിൽ മാത്രം ആശ വെച്ചാൽ സകല മനുഷ്യരിലും അരിഷ്ടൻമാർ എന്നാണ്. രണ്ടരഏക്കർ സ്ഥലവും 3500 സക്വയർ ഫീറ്റ് വീടും ജീവിത സന്ധാരണത്തിന് നല്ല വരുമാനമുള്ള വിശ്വാസികളുടെ മുൻപിലും മേൽ പറഞ്ഞതാണ് പലരുടെയും സ്ഥിരം പല്ലവി.
യാക്കോബ് പത്തനാരാമിൽ നിന്നു വലിയ സമ്പാദ്യവും, ആടുമാടുകളും, ഭാര്യമാരുമായിട്ടൊക്കെ വലിയ ഭൗതീക ഉയർച്ച ലഭിച്ചപ്പോൾപറയുന്ന ഒരു വാക്ക് ഉണ്ട് ഞാൻ ഒരു വടിയുമായി വന്നു ദൈവം എന്നെ ഇത്രയും വർദ്ധിപ്പിച്ചു,ഗൾഫ് രാജ്യങ്ങളിൽ സ്ഥിരം കേൾക്കാൻ കഴിയുന്ന ഒരു സന്ദേശം ആണ് ഇത്. നീ ഒന്നും ഇല്ലാത്തവനായി വന്നില്ലേ ദൈവം നിന്നെ മാനിച്ചില്ലേ ഉയർത്തിയില്ലേ ഇതു കേൾക്കുമ്പോൾ വൈകാരിക നിർവൃതിലാകുന്ന പാവം വിശ്വാസികൾ. ഇത്തരം പ്സംഗം കേൾക്കാൻ പൗലോസ് എങ്ങാണും അവിടെ ഉണ്ടായാൽ പുറകിലെ ഡോർ തുറന്നു പുറത്തു പോയേനേം, കാരണം പൗലോസ് ഉള്ള വടിയെല്ലാ കളഞ്ഞിട്ടാ വന്നിരിക്കുന്നത്.
ഉണ്മാനും ഉടുപ്പാനുമുണ്ടെങ്കിൽ മതി എന്നു വെപ്പീൻ,എന്നു പറഞ്ഞ നസ്രായന്റെ വാക്കുകൾ തമസ്കരിക്കുന്നതുകൊണ്ടാണ് എതു വേദ വാക്യങ്ങൾ എടുത്താലും ഈ ലോകത്തിലെ നശ്വര കാര്യങ്ങളിലേക്കു ജനങ്ങളെ കൊണ്ട് പോകുന്നത്. ലേഖനങ്ങളോ യേശുവിന്റെ ഗിരിപ്രഭാഷണങളോ ഒന്നും വേണ്ട, അഥവാ ദൈവ നിയോഗത്തോട് അവപ്രസംഗിച്ചാൽ യാക്കോബിന്റെ ഒരു വടിയുടെ കാര്യം പറഞ്ഞപ്പോൾ ആതാമാവിലായ അച്ചാനും അമ്മാമയും കോട്ടും വായു വിട്ടിരിക്കുന്നത് കാണാം. ആൽമാവിൽ ആകേണ്ടുന്ന വചനത്തിന് മൗനം ദീക്ഷിക്കുകയും അല്ലാത്തത് കേൾക്കുമ്പോൾ ശരീരം കുലുക്കുകയും ചെയ്യുന്നവർ ഏതു ആത്മാവിനു അധീനർ എന്നാണ് എന്റെ സംശയം.
തിരുവചന ഭാഗങളോട് യാതൊരു നീതിയും പുലർത്താതെ സാഹചര്യം മനസ്സിലാക്കി ജനങ്ങളുടെ അഭിരുചിക്കൊത്ത് ദൈവ വചനങ്ങളെ വളച്ചൊടിക്കുന്നത് തിരുവെഴുത്തുകളോട് കാണിക്കുന്ന വഞ്ചനയാണ് .ഇതിൽ ഏറ്റവും കഷ്ടം പ്രവചന വരം ഇല്ലാത്ത അനുകരണ പ്രവാചകൻമാരാണ്. കേരളത്തിൽ നിന്നും വിമാനത്തിൽ കയറുമ്പോൾ കിട്ടുന്ന ഒരു തരം വിമാനവരം ആണ് ഇങ്ങനെയുള്ളവരെ നടത്തുന്നത്.നിന്റെ ഭാരവും ഞരക്കവും നാളുകളായി പ്രാർഥിക്കുന്ന ചില വിഷയങ്ങളും ഞാൻ കാണുന്നു മകളെ മകനെ എന്നു പറയുന്നമ്പോൾ ബലഹീനരും,ദുർബലരും വേദപുസ്തക പരിഞ്ജാനമില്ലാത്തവരുമായ വിശ്വാസികൾ ഇതിൽ മയങി, സ്വപ്ന ലോകത്തിലെ അന്തേവാസിയെ പോലെ ഇത്തരം കാര്യങ്ങളെ അനുധാവനം ചെയ്യുന്നു. ദൈവത്തിലേക്കോ പാപബോധത്തിങ്കലേക്കോ വിശുദ്ധിയിലേക്കോ നയിക്കാൻ കഴിയുന്ന അരുളപ്പാടുകളോ സന്ദേശങ്ങളോ അല്ല നൽകപ്പെടുന്നത് എന്നത് ദുഃഖകരമാണ് .
സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് ഉപഭോക്താക്കളുടെ അഭിലാഷങൾക്കനുസൃതം മൾട്ടിനാഷണൽ കമ്പനികൾ മാർക്കറ്റിംഗ് നടത്തുന്നതുപൊലെ ആണ് ഇന്നത്തെ പല സന്ദേശങ്ങളും ശരിയായ ലക്ഷ്യത്തിൽ നിന്ന് വഴി മാറി പോകുന്നത്. യിരമ്യ പ്രവാചകന്റെ കാലത്ത് സ്വാർത്ഥ കാര്യങ്ങൾക്കു ലാഭം ഉണ്ടാക്കന്നതിനുവേണ്ടിയും യഥാർത്ഥ ദൈവ വചനം പറയാതെ ജനങ്ങളെ നയിച്ച പുരോഹിതനെയും കള്ള പ്രവാചകന്മാരെയും യിരമ്യാവ് നിശിതമായി വിമർശിക്കുന്നണ്ട്,എന്റെ ജനത്തിനോ അത് ഇഷ്ടമാകുന്നു ഒടുവിൽ നിങ്ങൾ എന്തു ചെയ്യും എന്നുള്ള പ്രവാചക ശബ്ദത്തിന് നമ്മൾ മറുപടി പറയേണ്ടി വരും. യിരമ്യ 5:30,31.അതെ ജനങ്ങൾക്ക് ഇഷ്ടമുള്ളത് നൽകുന്നു,ദൈവത്തിന് ഇഷ്ടമുള്ളത് അല്ല. ഈ വിപത്തിൽ നിന്ന് നാം ഒഴിഞ്ഞിരിക്ക തന്നെ വേണം.
ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവൻ ആക്കുക എന്ന് പൗലോസ് മറ്റൊരു ഭാഗത്തു പറയുന്നുണ്ട് ഇതൊക്കെ ഗ്രഹിക്കാതെയുളള ഭൗതീക വൽക്കരണത്തിന്റെ സന്ദേശം സാത്താനീകം ആണ് ഇത് വിശ്വാസികളെ ക്രമേണ ദൈവത്തിൽ നിന്നും അകറ്റും. എന്നെ വീണു നമസ്കരിക്ക ലോകം മൊത്തം തരാമെന്നുളളത് സത്താന്റ ചരക്കു ആണ് അത് മാത്രം പറയുന്നവർ ദൈവമായിട്ടോ പരിശുദ്ധാത്മാവുമായിട്ടോ ഒരു ബന്ധവും ഇല്ലാത്തവരാണ്. ഒരു ദൈവ പൈതലിന്റെ ജീവനും ഭക്തിക്കും ആവശ്യം ഉള്ളതു ഒക്കെ ദൈവം തരും. ആയതിനാൽ നിത്യതയുട ഒരു വെളിപ്പാടിനെ ദൈവം നമ്മളിൽ പകരേണ്ടതിനായി പ്രാർഥിക്കാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.