ചെറുചിന്ത :ഈച്ച കോപ്പി | ബിനു വടക്കുംചേരി

സാധാരണയായി പരിക്ഷക്ക് വരുന്നത് രണ്ടുതാരം കൂട്ടരാണ് ; ഒന്ന് പഠിച്ചിട്ട് വരുന്നവരും മറ്റൊന്ന് പഠികാതെ  വരുന്നവരും. എന്നാല്‍ ഇവ രണ്ടിലുംപെടാതെ മറ്റൊരു കൂട്ടരുണ്ട്‌ , ‘എല്ലാം പരിക്ഷ ഹാളില്‍ നിന്ന് തന്നെ കിട്ടും’ എന്നാണ് ഈ  കൂട്ടര്‍ കരുതുന്നത്.

പഠിച്ചവര്‍ അടുത്ത പേപ്പര്‍ വാങ്ങാനായി വെമ്പുബോള്‍ , പഠികാത്തവര്‍ പഠിപുരയുടെ മേല്‍കുര നോക്കി എത്ര ഓടുകള്‍ ഉണ്ടെന്നു  എണ്ണംമെടുക്കുമ്പോള്‍, മൂന്നാമത്തെ കൂട്ടര്‍ അടുത്തിരിക്കുന്നയളിന്റെ ഉത്തരകടലാസ്സില്‍ തങ്ങളുടെ കൂര്‍ത്ത ദ്രിഷ്ട്ടി പതിച്ചു മന്ദം മന്ദം  പേനയെടുത്ത് തുഴയുന്നത് കാണാം.

ഒരിക്കല്‍ തൊട്ടടുത്തിരിക്കുന്ന സുഹൃത്തിന്റെ മൌനഅനുവാദത്തോടെ ‘കോപ്പി’ അടിക്കാന്‍ ഒരുത്തന്‍ തീരുമാനിച്ചു.   പരിഷക്കായുള്ള ‘മണി’ നാദം മുഴുങ്ങി. എല്ലാവരും അവരവരുടെ ഇരിപിടത്തില്‍ ചെന്നിരുന്നു പരിക്ഷ എഴുതുവാന്‍ തുടങ്ങി. കൂടെ സുഹൃത്തിന്റെ കോപ്പിയടിച്ചേഴുതുന്ന നമ്മുടെ കഥാപാത്രവും. ഇരുവരും ‘അടിഷനല്‍ പേപ്പറുകള്‍’ മത്സരിച്ചു വാങ്ങുന്നത്  പോലെ ഗുരുവിനു തോന്നി.

ഇങ്ങനെ എഴുതുന്നിടയില്‍ സുഹൃത്തിന്റെ പേപ്പറില്‍ ഒരു ഈച്ച വന്നിരുന്നു. അവനാകട്ടെ, ഒറ്റയടിക്ക് അതിനെ കൊല്ലുകയും ചെയ്തു.  അതിന്റെ രക്തം ഉത്തരകടലസില്‍ പതിയുകയും ചെയ്തു. പരിക്ഷ വിഷയത്തെക്കുറിച്ച് യാതൊന്നും അറിയാത്ത നമ്മുടെ കഥപാത്രം ഒരു ഈച്ചക്കായി കാത്തിരിരുന്നു . പക്ഷെ തന്റെ പേപ്പര്‍  തേടി ഈച്ചകള്‍ വന്നില്ല. ഉടനെ തന്റെ സുഹൃത്ത് കൊന്ന ‘ചത്ത ഈച്ച’ എടുത്തു തന്റെ ഉത്തരകടലാസ്സില്‍ വെച്ച് ഒറ്റയടി …..!

ഈച്ചയുടെ അവശേഷിച്ച രക്തവും അതില്‍ പുരണ്ടു…. അതുകണ്ട മാത്രയില്‍ അവനു സന്തോഷമായി ! ഈച്ചയുടെ  രക്തമില്ലെങ്കില്‍ താന്‍ തോറ്റു പോയാലോ എന്നാ അശാന്കയുമാറി.  തുടര്‍ന്ന് തന്റെ പേനയെടുത്ത്  ‘(ഈച്ച) കോപ്പിയടി ‘  ആരംഭിച്ചു.

ഇതൊരു കഥയായി വായിക്കമെങ്കിലും ,ഇന്ന് സമുഹത്തില്‍ ഉന്നതരെ അനുകരികരിച്ചു അവരുടെ വേഷബൂഷാതികളും , ജീവിത  ശൈലികള്‍ അപ്പാടെ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തുനവര്‍ ഉണ്ട്. തോട്ടപുറത്തു പുതിയ വീട്ടുകാര്‍ ഇരുനില പണിതാല്‍ ഉണ്ടാനെതന്നെ അവിടെന്നും – ഇവിടെന്നും ലോണുകള്‍ എടുത്തു പഴയ

വീടിനെ ഇരുനിലയക്കാന്‍ ശ്രെമിക്കുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. ഇങ്ങനെ ‘ഈച്ച കോപ്പിയടി’ കഴിഞ്ഞാല്‍ ;ഇരുനില  അവിശ്യമില്ലെന്നും , ഇതെല്ലം ദിനംപ്രതി ‘മൈന്റൈന്‍’ ചെയാന്‍ ഇനി വേലകാരിയെ വെക്കണമെന്നും, ലോണ്‍ എടുക്കേണ്ട  അവിശ്യമില്ലെന്നും ഈകൂട്ടര്‍ തിരിച്ചറിയും. അയവസികളുടെ വീടും, കാറും, കുട്ടികളുടെ പഠനവും തുടങ്ങി ലോട്ടും-ലോടുക്കുംയുള്ള സാധനങ്ങള്‍ വരെ അയല്‍വാസികളെ  പോലതെയോ അലെങ്കില്‍ അവരെക്കാള്‍ അല്‍പ്പംകൂടി നല്ലതാക്കാനും ശ്രെമിക്കുന്നവരും ‘ഈച്ച കോപ്പി’യുടെ ഉത്തമ  ഉദാഹരനങ്ങളാണ് പറയാതെവയ്യ .

നമ്മുക്ക് അത്യവിശ്യങ്ങളും , അവിശ്യങ്ങലുമായ കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ ‘അത്യവിശ്യങ്ങള്‍ക്ക് മാത്രം നാം മുന്‍ഗണന കൊടുത്ത്, ‘ഈച്ച കോപ്പി’ ഒഴുവാക്കിയാല്‍ ദുഖികേണ്ടി വരില്ല.  നവയുഗ അത്മീയത്തിലും ‘ഈച്ച കോപ്പി’ അരങ്ങേറ്റകുറിച്ചോ എന്നാ സംശയമില്ല എന്നില്ല . ഇതേകുറിച്ച് കൂടുതല്‍  എഴുതുവാന്‍ തല്പ്യരപെടുന്നില്ല . ക്രിസ്തുവിന്റെ അനുയായികളായ നാം ഈ ലോകത്തിലുള്ളതല്ല അനുകരികേണ്ടത് മറിച്ച്  ക്രിസ്തുവിനെയാണ് അനുകരികേണ്ടത്. ലോകം ക്രിസ്തുവിനെ കുറിച്ച് വയികേണ്ട പത്രങ്ങലാകണം നാം ഓരോര്യ്ത്തരും.

കാല്‍വരി ത്യഗത്തലുള്ള ക്രിസ്തുവിന്റെ സ്നേഹം നമ്മില്‍ സ്ഫുരിക്കണം, ആ സ്നേഹം അശരണരായവര്‍ക്ക് ആശ്വാസം  പകരുന്നതാകണം.  “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമര്‍ 12:2)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading