ഭാവന : ഡ്രംസുകള്‍ കഥപറയട്ടെ | ബിനു വടക്കുംചേരി
പെന്തക്കോസ്തിന്റെ ഉണർവിനു പ്രധാന സാക്ഷിയായ “ഡ്രംസ്” ഇന്ന് അന്യപെട്ടുകൊണ്ടിരിക്കുന്നു സാഹചര്യത്തിൽ ഭൂതകാല പെന്തക്കോസ്തിലേക്ക് ഒരു എത്തിനോട്ടം… അതെ ഡ്രംസുകൾ കഥപറയട്ടെ
(പെന്തക്കോസ്തിന്റെ ഉണർവിനു പ്രധാന സാക്ഷിയായ “ഡ്രംസ്” ഇന്ന് അന്യപെട്ടുകൊണ്ടിരിക്കുന്നു സാഹചര്യത്തിൽ ഭൂതകാല പെന്തക്കോസ്തിലേക്ക് ഒരു എത്തിനോട്ടം… അതെ ഡ്രംസുകൾ കഥപറയട്ടെ…!!)
ഡും… ഡും… ഡും…
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ… വിശ്വാസികൾ ദൂരെ നിന്നു നടന്നു വരുന്നതും കാത്തു ഒഴിഞ്ഞ പായകളും, ഉപദേശിയുടെ പ്രാർത്ഥനയും, കൊച്ചമ്മയുടെ കഞ്ഞിവള്ളവും ഇരിക്കുന്നു. ദൂരെ നിന്നും ഒരു കുട്ടം പാട്ടും പാടി.. ഹല്ലേലുയ്യാ പറഞ്ഞും നമ്മുടെ മുദ്രാവാക്യങ്ങൾ വിളിച്ചുപറഞ്ഞും ആരാധനക്കായി വരുനുണ്ട്…

ഡും… ഡും… ഡും…
‘കാൽവരി തന്നുടെ ഗിരിമുകളിൽ
യേശു ചിന്തിയരക്തത്താൽ
വാർത്തെടുത്തൊരു സുവിശേഷം
തലമുറ തലമുറ കൈമാറി
അണയാതെ ഞങ്ങൾ സുക്ഷിക്കും…‘
ഡും… ഡും… ഡും…
‘യേശുക്രിസ്തു പാപികളെ – രക്ഷിക്കുന്നു
യേശുക്രിസ്തു രോഗികളെ – സൗഖ്യമാക്കുന്നു
യേശുക്രിസ്തു പരിശുദ്ധാത്മാവിനെ – നൽകുന്നു
യേശുക്രിസ്തു രാജാതി രാജാവായി – വേഗം വരുന്നു
അവനെ എതിരേൽപ്പാൻ ഒരുങ്ങി കൊള്ളുക’
ഹോ… എന്നാ സന്തോഷമാ … കുട്ടികൾ ഉൾപ്പടെ എല്ലാവരുടെയും മുഖത്ത് ആരാധനക്കായി വന്നതിന്റെ സന്തോഷം മാത്രെമേഉള്ളു മറിച്ചു മയിലുകൾ താണ്ടിയ യാത്രയുടെ ക്ലേശം ലവലേശം ഇല്ലെന്നുവേണം പറയാൻ, കൂട്ടത്തിൽ എന്റെ ഒരു അനുജനും (ചെറിയ ഡ്രം) ഉണ്ട്.
ചെറിയൊരു പട്ടപെരയിൽ ടാർപ്പോളിൻ കൊണ്ട് മറിച്ച ഹാൾ… ചാണകം മെഴുകിയ തറയിൽ പുൽപ്പായ വിരിച്ചിട്ടുണ്ട്. കൂട്ടത്തിൽ
ഒരു വലിയ പ്ലാസ്റ്റിക്കിന്റെ പായയും കാണാം. അതു ഉപദേശി നിർബന്ധിച്ചപ്പോൾ ഗൾഫിനു അച്ചായൻ മനസില്ലാമനസോടെ ഓഫർ ചെയ്തതാന്നു അതുകൊണ്ടാകാം ആ പായയിൽ മാത്രം എലി കടിച്ച ദ്വാരം ഉള്ളത്, അല്ലാതെ എലിക്കു പ്ലാസ്ടിക്കിനോടു പ്രേമം ഉള്ളത് കൊണ്ടല്ല. കൊടുക്കുകയാണെങ്കിൽ നിറഞ്ഞ മനസോടെ കൊടുക്കണം എന്ന് ഉപദേശിമാരുടെ പ്രസംഗം ഞാൻ ഓർക്കുന്നു.
എല്ലാവരും വന്നിരുന്നു പാട്ടു തുടങ്ങി…
ഡും… ഡും… ഡും…
എന്റെമേലിൽ കോൽ വന്നു പതിക്കാൻ തുടങ്ങി. സമയങ്ങൾ പിന്നിടും തോറും ആ അടിയുടെ അമരം വർദ്ധിച്ചുവരും… സമയപരിതിയില്ലാതെ ആത്മാവിൽ മുയഴുകിയ നീണ്ട ഒരു ആരാധനാ… ഘടികാരം ഇല്ലാത്ത ഹാളിൽ ആർക്കും സമയം അറിയണം എന്നില്ല… പിന്നെ സങ്കീർത്തനം…ശേഷം സാക്ഷ്യം
അന്ന് രക്ഷിക്കപെട്ടവരുടെ സാക്ഷങ്ങൾ, രോഗ സൗഖ്യങ്ങൾ അങ്ങനെ ഒരു സാക്ഷ്യം മറ്റൊരു സക്ഷ്യത്തെ ഉളവക്കുന്നതായിരുന്നു കൂടുതലും കേട്ടിരുന്നത്.
കർത്തൃമേശയും, PYPA യും കഴിഞ്ഞു ആരാധനാ അവസാനിക്കുബോൾ ഉച്ചതിരിഞ്ഞിട്ടുണ്ടാകും. പിന്നെ മയിലുകൾവീണ്ടും നടന്നു വീട്ടിൽ എത്തിയാൽ വല്ലതും ഭക്ഷികാൻ ഒരുക്കി വെച്ചിട്ടുണ്ടെങ്കിൽ മാത്രം വയറു നിറച്ചു കഞ്ഞിയും കപ്പയും കയിക്കും. അലെങ്കിൽ ഉപവാസം!!!
ഇപ്പോൾ എന്നെ അടിച്ചു പൊട്ടിച്ചവരിൽ ഏറിയ പങ്കും പ്രവാസികളായി. എല്ലാവരെയും ദൈവം അനുഗ്രഹിച്ചു. സൗണ്ട് പ്രൂഫ് ആരാധനാ ആലയം കെട്ടിപണിതു. എന്തോ പോട്ടിപോളിഞ്ഞാണെങ്കിലും എന്നെ ഒരു അലമാരക്കകത്തു പൂട്ടിയിരികുകയന്നു.
ഇപ്പോൾ ചെയറിൽ ഇരിക്കുന്ന പതിവായതിനാൽ കാലുകൊണ്ട് അടിക്കുന്ന ഡ്രം വാങ്ങി വെച്ചിട്ടുണ്ട്. ഗൾഫിൽ വിരലിൽ എണ്ണാവുന്ന സഭകളിൽ കൈകൊണ്ട് കൊട്ടുന്ന ഡ്രം ഉണ്ടെന്നു അറിഞ്ഞതിൽ സന്തോഷം ഉണ്ട് എന്നിരുന്നാലും ഇലക്ട്രോണിക് സംഗീത ഉപകരണത്തിന്റെ കുത്തൊഴുക്കിൽ ഞങ്ങളെ മറന്നവർ ഏറെയാന്നെനു പറയാതെവയ്യ. സഭയുടെ നിദാനമായ വളർച്ചക്കു പങ്കു വഹിക്കാൻ കഴിഞ്ഞതിൽ ഞാൻ എന്നും സന്തോഷവാനാന്നു
ഡും… ഡും… ഡും…!!
– ബിനു വടക്കുംചേരി