സിസ്റ്റർ അഞ്ജലി പോളും മകനും വാഹനാപകടത്തിൽ മരണമടഞ്ഞു

ഈറോട്: പ്രശസ്ത സുവിശേഷ പ്രാസംഗിക സിസ്റ്റർ അഞ്ജലി പോളും മകൻ ആഷേറും (10) അപകടത്തിൽ മരണമടഞ്ഞു. ബാംഗ്ലൂരിൽ ബെഥേൽ എ.ജി. ചർച്ചിൽ ഇന്നലെ നടന്ന മിറ്റിംഗിന് ശേഷം കേരളത്തിലേക്ക് മടങ്ങി വരവേ ഇന്ന് പ്രഭാതത്തിൽ നാമാക്കലിനടുത്തു രാമപുരത്തു വെച്ചായിരുന്നു സംഭവം. അവർ സഞ്ചരിച്ച ബസ് എതിരെ വന്ന ലോറിയുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. ഭർത്താവ് പാസ്റ്റർ ജിജോ (പന്തളം അപ്പോസ്തോലിക് ചർച്) പരുക്കുകളോടെ രക്ഷപെട്ടു. കത്തോലിക്കാ കന്യാസ്ത്രീ ആയിരുന്ന അഞ്ജലി പോൾ പെന്തകോസ്ത് വിശ്വാസം സ്വീകരിച്ചശേഷം കൺവൻഷൻ വേദികളിൽ വളരെ സജീവമായിരുന്നു. ഭൗതീക ശരീരം ഇപ്പോൾ കുമാരപാളയം ഗവർമെന്റ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ. അടിയന്തിരമായി ഹോസ്പിറ്റലിൽ ഏതാണ് കഴിയുന്നവർക്ക് 94009 08466 ഈ നമ്പറിൽ ബന്ധപ്പെടാം. സംസ്കാരം പിന്നീട്.

post watermark60x60

സംസ്കാരത്തിന്റെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിൽ ഉണ്ടാവും

- Advertisement -

You might also like
Comments
Loading...