ആരാധനാലയങ്ങൾ അടുത്തയാഴ്ച തുറന്നേക്കും

തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തിൽ ആരാധനാലയങ്ങൾ അടുത്തയാഴ്ച തുറന്നേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവു രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളുടെ കാര്യത്തിൽ ഇളവു നൽകാനാകുമെന്നാണു പ്രതീക്ഷ. ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആരാധനാലയങ്ങൾ ഏറ്റവും ആദ്യം തന്നെ തുറക്കുമെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബുധനാഴ്ചകൾ തോറും അവലോകനം നടത്തി ഇളവുകൾ നൽകുമെന്നാണു ലോക്ഡൗൺ ഇളവുകൾ അനുവദിച്ചപ്പോൾ തീരുമാനിച്ചത്.
ഓരോ ആഴ്ചയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു പരിശോധിച്ചു തീരുമാനമെടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. അടുത്ത ബുധനാഴ്ചയോടെ ആരാധനാലയങ്ങളിൽ പരിമിതമായ തോതിൽ ആരാധനയ്ക്കുള്ള അനുമതി നൽകുമെന്നാണു സൂചന. ഇക്കാര്യം ചൊവ്വാഴ്ചയോടെ തീരുമാനിച്ചാൽ മതിയാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു ദിവസത്തെ ശരാശരി
ടിപിആർ 11.5 ശതമാനമാണ്. ഇ
ന്നലെ ആകട്ടെ 10.22 ശതമാനവും. ഈ നിലയിൽ മുന്നോട്ടു പോയാൽ അടുത്ത നാലോ അഞ്ചോ ദിവസം കൊണ്ടു ടിപിആറിൽ ഇനിയും കാര്യമായ കുറവുണ്ടാകുമെന്നാണു കണക്കുകൂട്ടൽ. ആരാധനാലയങ്ങൾ തുറക്കണമെന്ന് വിവിധ രാഷ്ട്രീയ, സമുദായ നേതൃത്വങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading