ഗായകൻ പാസ്റ്റർ ബിനു ചാരുതയുടെ മാതാവ് ലില്ലിക്കുട്ടി സ്റ്റീഫൻ നിത്യതയിൽ


എറണാകുളം: ക്രൈസ്തവ ഗായകനും സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ ബിനു ചാരുത, ഗാനരചയിതാവും പ്രഭാഷകനുമായ പാസ്റ്റർ പോൾസൺ സ്റ്റീഫൻ എന്നിവരുടെ മാതാവും ദീർഘകാല സുവിശേഷ പ്രവർത്തകനായ പാസ്റ്റർ വൈ. സ്റ്റീഫന്റെ സഹധർമ്മിണിയുമായ ലില്ലിക്കുട്ടി സ്റ്റീഫൻ (74) നിത്യതയിൽ പ്രവേശിച്ചു. അരയൻകാവ് ചാരുത ഹൗസിലായിരുന്നു താമസം. ചർച്ച് ഓഫ് ഗോഡ് സഭാംഗമായിരുന്നു.
ദീർഘവർഷങ്ങളായി ഭർത്താവ് പാസ്റ്റർ വൈ. സ്റ്റീഫനോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവന്ന സഭാ-സുവിശേഷ പ്രവർത്തനങ്ങളിൽ സഹകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു ലില്ലിക്കുട്ടി സ്റ്റീഫൻ. 54 വർഷമായി സുവിശേഷ വേലയിൽ തുടരുന്ന പാസ്റ്റർ സ്റ്റീഫന്റെ ശുശ്രൂഷാ ജീവിതത്തിൽ കുടുംബത്തോടൊപ്പം ഉറച്ച പിന്തുണയുമായി നിലകൊണ്ട വ്യക്തിയായിരുന്നു അവർ. കുടുംബജീവിതത്തിലും ആത്മീയ ശുശ്രൂഷയിലും മാതൃകാപരമായ സാക്ഷ്യം നിലനിർത്തിയിരുന്നു.
മക്കൾ: ജോൺസൺ സ്റ്റീഫൻ (ബിജു ചാരുത), മാത്യു സ്റ്റീഫൻ (ബിനു ചാരുത), പോൾസൺ സ്റ്റീഫൻ (ബിനോയ് ചാരുത), ഫിൽസൺ സ്റ്റീഫൻ (വിനോദ് ചാരുത), ബിൻസിമോൾ ചാരുത.
മരുമക്കൾ: ജയ ബിജു, ലിഡിയ ബിനു, സ്മിത പോൾസൺ, ജിജി വിനോദ്, രഞ്ചിത്ത് പി.എസ്.
കൊച്ചുമക്കൾ: എയ്ഡിൻ സ്റ്റീഫൻ, എയ്ലിൻ സ്റ്റീഫൻ, ആലാപ് തോമസ് മാത്യു, അന്ന പോൾസൺ, സാറാ പോൾസൺ, സ്റ്റീവ് ഡേവിഡ് പോൾസൺ, ജിഫിയ ഫിൽസൺ, ജിഫിൻ ഫിൽസൺ, ജെസ് വിൻ രഞ്ചിത്ത്, ജോയ് വിൻ രഞ്ചിത്ത്.
സംസ്കാര ശുശ്രൂഷകൾ 2026 നവംബർ 28 ശനിയാഴ്ച രാവിലെ 9 മണിക്ക് ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ സംസ്കാരം നടക്കും.

- Advertisement -


Comments are closed.