ചർച്ച് ഓഫ് ഗോഡ് പട്ടം ചർച്ചിന്റെ പ്ലാറ്റിനം ജൂബിലി കൺവൻഷൻ ഡിസംബർ 11 മുതൽ

തിരുവനന്തപുരം: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ തിരുവനന്തപുരം നോർത്ത് സെന്ററും പട്ടം ഹെബ്രോൻ ചർച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന സുവിശേഷ യോഗങ്ങൾ 2026 ഡിസംബർ 11 വെള്ളിയാഴ്ച മുതൽ 13 ഞായറാഴ്ച വരെ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പട്ടം സെന്റ് മേരീസ് സ്കൂളിന് എതിർവശത്തായി, ആക്സിസ് ബാങ്കിന് സമീപമുള്ള ചർച്ച് ഓഫ് ഗോഡ് ഹെബ്രോൻ ഹാളിലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പട്ടം ചർച്ചിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൺവൻഷൻ ഡിസംബർ 11-ന് തിരുവനന്തപുരം നോർത്ത് സെന്റർ പാസ്റ്റർ കെ. യു. സാബു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് തോമസ് (റാന്നി), പാസ്റ്റർ റെജി മാത്യു (ശാസ്താംകോട്ട), പാസ്റ്റർ ബെൻസൺ മത്തായി, സിസ്റ്റർ ശ്രീലേഖ (മാവേലിക്കര) എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം പ്രസംഗിക്കും. തിരുവനന്തപുരം നോർത്ത് സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ജനറൽ കോ-ഓർഡിനേറ്റർ പാസ്റ്റർ സ്കറിയ അബ്രഹാമും പട്ടം ചർച്ച് സെക്രട്ടറി ബ്രദർ രാജൻ കോലത്തും കൺവൻഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading