‘യേശുവിൻ തൃപ്പാദത്തിൽ’ 64-ാമത് പ്രാർത്ഥനാ സംഗമം നവംബർ 28 -ന്
ഓൺലൈൻ: ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 64-ാമത് പ്രാർത്ഥനാ സംഗമം നവംബർ 28 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി ഏഴിന് ഓൺലൈനായി നടക്കും.

പ്രാർത്ഥനാ സംഗമത്തിൽ മുംബൈയിൽ നിന്നുള്ള പാസ്റ്റർ വർഗീസ് സി. തോമസ് തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നതിനൊപ്പം മുഖ്യസന്ദേശവും നൽകും. പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവലും മസ്കറ്റ് ടീമും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
2021 ജൂലൈയിൽ ആരംഭിച്ച ‘യേശുവിൻ തൃപ്പാദത്തിൽ’ സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് എല്ലാ മാസവും മുടക്കമില്ലാതെ സംഘടിപ്പിച്ചുവരുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്തുവിനെ അറിയാനും ദൈവവചനത്തിലൂടെ ആത്മീയമായി വളരാനും ഈ കൂട്ടായ്മ അവസരമൊരുക്കുന്നു.
തുടർന്നുള്ള മാസങ്ങളിൽ ഹിന്ദി, തമിഴ് തുടങ്ങിയ ഇതര ഭാഷകളിലേക്കും ശുശ്രൂഷ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്.
സൂം മീറ്റിങ് വിവരങ്ങൾ: Meeting ID: 828 3015 0680- Password: amen

- Advertisement -


Comments are closed.