റീഗൽ ജോയിസ് തേറയിൽ ജോയിസ് റോയി (61)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കാഞ്ഞങ്ങാട്: ചുള്ളിക്കര പയനിയർ മിഷനറി ചർച്ച് സഭാശുശ്രൂഷകൻ പാസ്റ്റർ എം.എ. റോയിയുടെ സഹധർമ്മിണി
റീഗൽ ജോയിസ് തേറയിൽ
(ജോയിസ് റോയി (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. റീഗൽ ജോയിസ് തെയ്യിൽ എന്നറിയപ്പെടുന്ന പരേത ചുള്ളിക്കര സ്വദേശിനിയും ക്രൈസ്തവ ഗ്രന്ഥകാരനും എഴുത്തുകാരനുമായ ഇവ. ജോർജ് തെറയിലിന്റെ (കോഴിക്കോട്) മകളുമാണ്.

News Middle Advt Banner

ദീർഘവർഷങ്ങളായി പാസ്റ്റർ റോയ് എം.എയോടൊപ്പം വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ പങ്കാളിയാകുകയും അനേകരെ കർത്താവിങ്കലേക്ക് നയിക്കുന്നതിൽ സഹകരിക്കുകയും ചെയ്തിട്ടുണ്ട്.

മകൻ: സ്റ്റാൻലി ജോൺസ് റോയി. മരുമകൾ: ഡോ. എസ്ഥേർ.

സംസ്കാര ശുശ്രൂഷ നവംബർ 23 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചുള്ളിക്കര വ്യാപാരഭവനിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് പടുപ്പ് പയനിയർ മിഷനറി ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading