താനെ പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ 30-ാമത് വാർഷിക കൺവെൻഷൻ നവംബർ 27 മുതൽ

താനെ: താനെ പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ (TPF) 30-ാമത് വാർഷിക കൺവെൻഷൻ നവംബർ 27, 28, 29 തീയതികളിൽ നടക്കും. കല്യാൺ വെസ്റ്റിലുള്ള സ്വാമി ദാമോദർ മാര്യേജ് ഹാളിൽ വൈകിട്ട് 6 മുതൽ രാത്രി 9.30 വരെയാണ് പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മാർക്കോസ് 1:15 ആസ്പദമാക്കി സുവിശേഷ സന്ദേശത്തിനും ആത്മീയ നവീകരണത്തിനും പ്രാധാന്യം നൽകിയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. കൺവെൻഷന്റെ ഭാഗമായി നവംബർ 28 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കല്യാണിലെ ഐപിസി എബനേസർ ഹാളിൽ പ്രത്യേക ബൈബിൾ സ്റ്റഡിയും നടക്കും.
ബാംഗ്ലൂരിൽ നിന്നുള്ള പാസ്റ്റർ ജോ തോമസ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തും. പാസ്റ്റർ ബിജു എം.ജി. (TPF പ്രസിഡന്റ്) കൺവെൻഷന്റെ ഉദ്ഘാടന ശുശ്രൂഷ നിർവഹിക്കും. ബ്രദർ ജോയൽ ജോബും ടീമും ആരാധനയ്ക്ക് നേതൃത്വം നൽകും.
TPF പ്രസിഡന്റ് പാസ്റ്റർ ബിജു എം.ജി., സെക്രട്ടറി പാസ്റ്റർ സിന്റോ വർഗീസ്, ട്രഷറർ ബ്രദർ തോമസ് കെ. ജോർജ് എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading