പി.വൈ.പി.എ. മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ മ്യൂസിക്കൽ നൈറ്റ് നവംബർ 22- ന്

മുംബൈ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി.) മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ട് പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ മ്യൂസിക്കൽ നൈറ്റ് നവംബർ 22 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ രാത്രി 9 വരെ പൻവേൽ സുകാപൂരിലുള്ള പൻവേൽ എ.ജി. ചർച്ചിൽ നടക്കും.

News Middle Advt Banner

കേരളത്തിൽ നിന്നുള്ള അനുഗ്രഹീത ക്രൈസ്തവ ഗായകൻ ബ്രദർ ടിബിൻ തങ്കച്ചൻ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ആരാധനയുടെയും സ്തുതിയുടെയും സംഗീതത്തിന്റെയും കൂട്ടായ്മയായി സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ ഗാനങ്ങളിലൂടെ ദൈവത്തെ ആരാധിക്കാനും ആത്മീയ കൂട്ടായ്മയിൽ പങ്കുചേരാനും അവസരമൊരുക്കും. മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ള യുവജനങ്ങൾക്കും വിശ്വാസികൾക്കും ഒരുമിച്ചുകൂടി ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനുമുള്ള പ്രത്യേക വേദിയായിരിക്കും മ്യൂസിക്കൽ നൈറ്റ്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പി.വൈ.പി.എ. മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ട് കമ്മിറ്റി ക്രമീകരണങ്ങൾ നടത്തിവരികയാണ്. മുംബൈയിലുള്ള എല്ലാ ദൈവമക്കളെയും കുടുംബസമേതം മ്യൂസിക്കൽ നൈറ്റിൽ പങ്കുചേരാൻ സംഘാടകർ സ്നേഹപൂർവം ക്ഷണിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading