പി വൈ പി എ മഹാരാഷ്ട്ര സ്റ്റേറ്റ് ക്യാമ്പ് ഇന്ന് മുതൽ
മുംബൈ : മഹാരാഷ്ട്ര ഇന്ത്യൻ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ പി വൈ പി എ മഹാരാഷ്ട്ര സ്റ്റേറ്റ് ആഭിമുഖ്യത്തിൽ ത്രിദിന സംസ്ഥാനതല യുവജന ക്യാമ്പ് നവംബർ 9 മുതൽ 11 വരെ ചർച്ച് ഓഫ് ഗോഡ് ക്യാമ്പസ് ബദലാപൂരിൽ വച്ച് നടക്കും.

യുവജനങ്ങളിൽ ആത്മീയ ഉണർവും ദൈവിക സമർപ്പണവും ക്രിസ്തീയ മൂല്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൻ്റെ ചിന്താവിഷയം “Makarios”എന്നതാണ്.
പാസ്റ്റർ കാലേബ് ജി ജോർജ്,പാസ്റ്റർ ആൽബി തോമസ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും .
പി വൈ പി എ ക്വയർനോടപ്പം ബ്രദർ ബെനിസൺ മാത്യു ഗാനശുശൂഷ നിർവഹിക്കും.ക്യാമ്പിൽ മഹാരാഷ്ട്ര സ്റ്റേറ്റിന്റെ വിവിധ മേഖലകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കും.
പി വൈ പി എ മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി ക്യാമ്പിന് നേതൃത്വം നൽകും.

- Advertisement -


Comments are closed.