എക്സൽ ഹോപ്പിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നവംബർ 14 ന്
കുമ്പനാട്: കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ പ്രതിഭകൾക്ക് അവസരമൊരുക്കുന്നതിനുമായി എക്സൽ ഹോപ്പിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിക്കുന്നു. നവംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ കുമ്പനാട് എക്സൽ മിനിസ്ട്രീസ് ഇന്റർനാഷണൽ ഓഫീസ് ക്യാമ്പസിലാണ് പരിപാടി.

‘Little Dreams, Endless Possibilities!’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ആഘോഷത്തിൽ 6 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കളറിംഗ് മത്സരം, ജനറൽ ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും.
വിജയികൾക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ആകർഷകമായ സമ്മാനങ്ങളും നൽകും. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഈപ്പൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സർഗാത്മകതയും വിജ്ഞാനവും വളർത്തുന്നതിനും പരിപാടി സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.