റ്റി.പി.എം മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 12 മുതല്‍ ദുബായിലെ ഗ്രാൻഡ് ഹയാത്തിൽ 

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയസംഗമമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷന്‍ നവംബർ 12 മുതല്‍ 15 വരെ ദുബായ് ഹെൽത്ത് കെയർ സിറ്റി മെട്രോ സ്റ്റേഷന് സമീപമുള്ള ഗ്രാൻഡ് ഹയാത്ത് ദുബായിൽ (എക്സിബിഷൻ സെന്റർ) വെച്ച് നടക്കും.

News Middle Advt Banner

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 ന് പൊതുയോഗവും വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും നടക്കും. വെള്ളിയാഴ്ച വൈകിട്ട് 3 ന് എം ഇ സി സ്ക്രിപ്ചർ സ്കൂൾ ടീച്ച്യസ്‌ മീറ്റിംഗും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗും ഞായറാഴ്ച രാവിലെ 9 ന് മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത സഭായോഗവും നടക്കും.

ദുബായ്, ഷാർജ, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ജബൽ അലി തുടങ്ങിയ യു.എ.ഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ 15 ഓളം സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്ററും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading