പാസ്റ്റർ രാജേഷ് മത്തായി രചിച്ച ‘ദ ഗ്രേറ്റ് മിനിസ്ട്രി’ പുസ്തക പ്രകാശനം ചെയ്തു
വഡോദര/ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായി രചിച്ച ‘ദ ഗ്രേറ്റ് മിനിസ്ട്രി’ പുസ്തക പ്രകാശനം ഒക്ടോബർ 30 വെള്ളിയാഴ്ച വൈകിട്ട് 7.30ന് ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ കൺവൻഷനോട് അനുബന്ധിച്ചു വഡോദരാ ഫത്തെഗഞ്ചു മെതോഡിസ്റ്റ് ബോയ്സ് ഹോസ്റ്റൽ ഗ്രൗണ്ടിൽ വച്ച് നടന്നു.

ക്രൈസ്തവ എഴുത്തുപുര മിഷൻ & അപ്പർ റൂം ഡയറക്ടർ പാസ്റ്റർ ജെ പി വെണ്ണിക്കുളം റവ. ലോറൻസ് ജോസഫിനു ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.
ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻ വഴി പുറത്തിറങ്ങുന്ന 16-മത്തെ പുസ്തകമാണിത്. ഹിന്ദി ഭാഷയിലെ രണ്ടാമത്തെ പുസ്തകവും. ഉത്തരേന്ത്യയിലെ സുവിശേഷ വേലക്കാർക്കും വിശ്വാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ശുശ്രൂഷാ സഹായി കൂടെയാണ് ഈ പുസ്തകം.
കോപ്പികൾക്ക് ബന്ധപ്പെടുക:+91 8140375808

- Advertisement -


Comments are closed.