ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ആത്മീക ജാഗ്രതി മഹോത്സവ് ഐക്യ കൺവെൻഷൻ സമാപിച്ചു

ബെറോഡ / ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററും ബെറോഡ യൂണിറ്റും സംയുക്തമായി ചേർന്ന് എല്ലാ സഭകളെയും ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ “ആത്മീക ജാഗ്രതി മഹോത്സവ് “ഐക്യ കൺവെൻഷൻ ഒക്ടോബർ 30,31 തീയതികളിൽ ബെറോഡ ഫത്തേഗെഞ്ച് ഹിൽ മെമ്മോറിയൽ ബോയ്സ് ഹോസ്റ്റൽ കൺവെൻഷൻ ഗ്രൗണ്ടിൽ നടന്നു.

News Middle Advt Banner

മെതോഡിസ്റ്റ് ചർച്ച് ബറോഡ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. ഡോ. ഇമ്മാനുവേൽ കാന്ത് ഉദ്ഘാടനം ചെയ്തു. റവ. ലോറൻസ് ജോസഫ്, ലക്നൗ വചന ശുശ്രൂഷ നിർവഹിക്കുകയും ക്രൈസ്തവ എഴുത്തുപുര ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ക്രൈസ്തവ എഴുത്തുപുര മിഷൻ & അപ്പർ റൂം ഡയറക്ടർ പാസ്റ്റർ ജെ പി വെണ്ണിക്കുളം അതിഥിയായി പങ്കെടുത്തു.

കൺവൻഷനോട് അനുബന്ധിച്ചു ശുശ്രൂഷയിൽ 40 വർഷം പൂർത്തിയാക്കിയ കർത്തൃദാസന്മാരെ ആദരിച്ചു. ചാപ്റ്റർ പ്രസിഡന്റ്‌ പാസ്റ്റർ രാജേഷ് മത്തായി, സെക്രട്ടറി ഡോ. ജോളി ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading