ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത സമാപ്‌തി

ബെംഗളൂരു: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കര്‍ണാടക സ്റ്റേറ്റ് 2026 ജനറല്‍ കണ്‍വന്‍ഷന് അനുഗ്രഹീത സമാപ്തി. ഹെന്നൂര്‍-ബാഗലൂര്‍ റോഡ് ഗധലഹള്ളി പ്രിതീ നിവാസ് ക്യാംപസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ 29 വ്യാഴാഴ്ച വൈകിട്ട് സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. ഇ.ജെ.ജോണ്‍സണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ 01 ഞായറാഴ്ച സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രുഷയോടും കൂടെ സമാപിച്ചു.

News Middle Advt Banner

സമാപന സന്ദേശത്തില്‍ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ ഇ. ജെ ജോണ്‍സന്‍ സഭ വിശ്വാസ ജീവിതത്തില്‍ നിലനില്‍ക്കേണ്ട ആവശ്യകതയെപ്പറ്റി പ്രസ്താവിച്ചു. ദൈവസഭ വിശുദ്ധിയിലും നീതിയിലും നടക്കുവാനും കര്‍ത്താവിന്റെ വരവിനെ നോക്കിയുള്ള ദൈവജനത്തിന്റെ കാത്തിരിപ്പു പുതുക്കപ്പെടണം എന്ന ആഹ്വാനവും ഉണ്ടായി. ജീവിത വിശുദ്ധിയും പ്രത്യാശയോടെ ഉള്ള കാത്തിരിപ്പും സഭയുടെ മുഖ മുദ്ര ആയിരിക്കണം എന്ന് സഭയെ അറിയിച്ചു.

വിവിധ മീറ്റിംഗുകളില്‍ പാസ്റ്റര്‍ റോജി ഇ. സാമുവേല്‍ (കര്‍ണാടക), റവ.ഡോ. ഷിബു കെ. മാത്യൂ (കേരളം), പാസ്റ്റര്‍ പി.സി.ചെറിയാന്‍ (കേരളം), സിസ്റ്റര്‍ സിസി ബാബു ജോണ്‍ (ആലുവ), പാസ്റ്റര്‍ എം എസ് ജോയ്, പാസ്റ്റര്‍ പി വി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയര്‍ ഗാനശ്രുശ്രുഷ നിര്‍വഹിച്ചു.
കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജോസഫ് ജോണ്‍, എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ ജയ്‌മോന്‍ കെ ബാബു, ട്രെഷര്‍ പാസ്റ്റര്‍ ബിനു ചെറിയാന്‍, പാസ്റ്റര്‍ ബ്ലെസ്സണ്‍ ജോണ്‍, എന്നിവര്‍ വിവിധ സെഷനുകളില്‍ അധ്യക്ഷത വഹിച്ചു.

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കര്‍ണാടക സ്റ്റേറ്റ് മുന്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പിയുടെ വളരെ പ്രചാരം നേടിയ ശുശ്രൂഷകന്മാര്‍ക്കു വേണ്ടിയുള്ള മിനീസ്റ്റീരിയല്‍ ഹാന്റ്ബുക്കിന്റെ കന്നഡ പതിപ്പ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. റവ.ഡോ. ഷിബു കെ. മാത്യൂ ആദ്യപ്രതി ഏറ്റുവാങ്ങി.

കന്നഡ ഭാഷയിലേക്കുള്ള സണ്‍ഡേ സ്‌കൂള്‍ പുസ്തക പ്രകാശനം ഓവര്‍സിയര്‍ നിര്‍വഹിച്ചു. പാസ്റ്റര്‍ ജെ ജോസഫ് (കേരളം), ബ്രദര്‍ മാത്യു തോമസ് എന്നിവര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
വിവിധ ദിവസങ്ങളിലായി ശുശ്രൂഷക സമ്മേളനം, ലേഡീസ് മീറ്റിംങ്, സണ്‍ഡേ സ്‌കൂള്‍, വൈ.പി.ഇ സമ്മേളനം എന്നിവ നടന്നു. യുവജന സമ്മേളനത്തില്‍ 10-ാം ക്ലാസ്സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ നിന്നായി 200 ഓളം പാസ്റ്റര്‍മാരും നൂറുകണക്കിന് വിശ്വാസികളും പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ മീഡിയ ഡയറക്ടര്‍ ബെന്‍സണ്‍ ചാക്കോ തടിയൂര്‍ നന്ദിയും പറഞ്ഞു.

വാർത്ത: ബെൻസൻ ചാക്കോ തടിയൂർ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading