ശാരോൻ ഫെല്ലോഷിപ്പ് യു.എ.ഇ. റീജിയൻ മീഡിയ വിഭാഗത്തിന്റെ രക്തദാന ക്യാമ്പ് നവംബർ 13 ന്
ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.എ.ഇ. റീജിയൻ മീഡിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സിൻടെക് ടെക്നിക്കൽ സർവീസസിന്റെ സഹകരണത്തോടെ നവംബർ 13 വെള്ളിയാഴ്ച വൈകിട്ട് 4ന് ഷാർജ റോളയിലെ ഗ്രാൻഡ് മാളിന് മുൻവശത്തുള്ള പാർക്കിങ് ഏരിയയിലാണ് ക്യാമ്പ് നടക്കുന്നത്.

ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനും രക്തദാനത്തിലൂടെ വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടുള്ള സംരംഭത്തിൽ വിശ്വാസികളും പൊതുജനങ്ങളും സജീവമായി പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു

- Advertisement -

Comments are closed.