ത്രിദിന ഉപവാസ പ്രാർത്ഥനയും മുറ്റത്ത് കൺവെൻഷനും

വാഗമൺ: ഐ. പി. സി. മഹനീയംഹാൾ മലയിൽ പുതുവേൽ സഭയിൽ വച്ച് ഒക്ടോബർ 16,17, 18 തീയതികളിൽ ഉപവാസ പ്രാർത്ഥനകൾ നടത്തപ്പെടുന്നു.

News Middle Advt Banner

പതിമൂന്നാം തീയതി വെള്ളിയാഴ്ച്ച രാവിലെ കട്ടപ്പന സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. ടി. തോമസ് ഉദ്ഘാടനം ചെയ്യുകയും വചന സന്ദേശം നൽകുകയും ചെയ്യുന്നു. കൂടാതെ ഈ കാലഘട്ടങ്ങളിൽ കർത്താവ് ശക്തമായ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൈവദാസന്മാരായ പാസ്റ്റർ ജിനു തങ്കച്ചൻ, പാസ്റ്റർ സാജുമോൻ സി ചാക്കോ എന്നിവർ ഉപവാസ പ്രാർത്ഥനയിലും, പതിനേഴാം തീയതി ശനിയാഴ്ച്ച വൈകിട്ട് പൈനംമൂട്ടിൽ മോളി അമ്മച്ചിയുടെ (നാലുമുക്ക് )ഭവനാങ്കണത്തിൽ വച്ച് കട്ടപ്പന സെന്റർ പി. വൈ പി എ കൂടി ചേർന്ന്.

ആശാരി ഉപദേശിയുടെ ശിഷ്യൻ ആയിരിക്കുന്ന പാസ്റ്റർ ജോൺസൺ ജോസഫ് ചങ്ങനാശ്ശേരി ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. ഈ യോഗത്തിൽ പാസ്റ്റർ ടോം തോമസ് (കട്ടപ്പന സെന്റർ വൈസ് പ്രസിഡന്റ്‌ )അധ്യക്ഷതവഹിക്കും.

ഈ മീറ്റിംഗുകളിൽ ജോവേൽ ജോൺസൺ & ഫാമിലി സംഗീത വിരുന്ന് ഒരുക്കുന്നു. ഈ മഹനീയ കൂട്ടായ്മയിലേക്ക് ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് സുവി. ടോംസൺ കുരുവിള സഭ ശുശ്രൂഷകൻ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading