ന്യൂ കവനെൻ്റ് പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ഓസ്‌ട്രേലിയ: വാർഷിക കൺവെൻഷൻ നാളെ സമാപിക്കും
വിക്ടോറിയ: വ്യാഴാഴ്ച ആരംഭിച്ച ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ന്യൂ കവനെന്റ പെന്തെക്കൊസ്തൽ ചർച്ച് ഓസ്‌ട്രേലിയ കൺവൻഷൻ നാളെ ഒക്ടോബർ 4 ന് സമാപിക്കും. വിക്ടോറിയ ഡെവൻ മേഡോസിലെ ന്യൂ കവനെന്റ പെന്തെക്കൊസ്തൽ ചർച്ച് ഹാളിൽ വെച്ചാണ് കൺവെൻഷൻ നടക്കുന്നത്.

ദിവസവും വൈകിട്ട് 6.30 ന് സുവിശേഷ പ്രസംഗം, രാവിലെ 10 ന് പൊതുയോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥനയും വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് യുവജന മീറ്റിംഗ് എന്നിവയും സംയുക്ത സഭായോഗവും നടക്കും.
സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
മെൽബൺ, സിഡ്നി, പെര്‍ത്ത് തുടങ്ങിയ ഓസ്‌ട്രേലിയയിലെ 10 ഓളം സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

- Advertisement -


Comments are closed.