റാന്നി കൺവെൻഷൻ രണ്ടാം ദിനം പാസ്റ്റർ ജോയി പാറയ്ക്കൽ പ്രഭാഷണം നടത്തി
റാന്നി: ലോകം പാപമയത്വമായതോടെ അക്രമവും അഴിമതിയും മനുഷ്യന്റെ സന്തത സഹചാരിയായെന്ന് പാസ്റ്റർ ജോയി പാറയ്ക്കൽ. 23-ാം മത് റാന്നി കൺവൻഷൻന്റെ രണ്ടാം ദിനത്തിൽ മുഖ്യസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. പ്രകൃതി പ്രതിഭാസങ്ങളും വരൾച്ചയും ക്ഷാമവും മാത്രമല്ല തിരുവചനപ്രകാരം അവൻ കരയേയും കടലിനെയും ഇളക്കുന്നവനാണെന്നും കൂട്ടിച്ചേർത്തു.

ന്യൂ ഇൻഡ്യാ ചർച് ഓഫ് ഗോഡ് റാന്നി (എ) സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പി.ജെ സാമുവേൽ അധ്യക്ഷത വഹിച്ചു. പ്രാരംഭ സന്ദേശം പാസ്റ്റർ ഷിബു മാത്യു നൽകി. ആത്മ പ്രവാഹം നിറഞ്ഞ അന്തരീക്ഷത്തിൽ നൂറുകണക്കിന് ദൈവമക്കൾ തങ്ങളെ തന്നെ സമർപ്പിച്ചു. റീജണൽക്വയർ ഗാനങ്ങളാലപിച്ചു പാസ്റ്റർ അനീഷ് ആനന്ദ് സമാപന പ്രാർഥന നടത്തി

- Advertisement -

Comments are closed.