ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ-ശ്രദ്ധ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടന്നു

ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെയും ശ്രദ്ധയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഇന്നലെ ഒക്ടോബർ 2ന് അങ്കലേശ്വാർ ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടന്നു.

News Middle Advt Banner

മനോജ് എബ്രഹാമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പ്രോഗ്രാം ഐപിസി നോർത്ത് വെസ്റ്റ് സോൺ പ്രസിഡന്റ് പാസ്റ്റർ പി ഡി തോമസ് ഉദ്ഘാടനം ചെയ്തു. അപ്പർ റൂം കോർഡിനേറ്റർ പാസ്റ്റർ ടോണി വർഗീസ് ഉദ്ഘാടന മീറ്റിങ്ങിന് അധ്യക്ഷത വഹിക്കുകയും ശ്രദ്ധ കോർഡിനേറ്റർ മനോജ് പിള്ള സ്വാഗതപ്രസംഗം നിർവഹിക്കുകയും ചെയ്തു.

പാസ്റ്റർ എം എം വർഗീസ് ആശംസകൾ അറിയിച്ചു. ജോയിൻ സെക്രട്ടറി സാംമോൻ രാജുവും ജയ്സൺ ഡിയും ആരാധനയ്ക്ക് നേതൃത്വം നൽകി. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ലയേൺസ് ക്ലബ് ബ്ലഡ് ബാങ്ക് ബറോഡയുടെ സഹകരണത്തോടെയുള്ള മൂന്നാമത്തെ ക്യാമ്പാണ് ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ സ്ഥാപന ദിനമായ ഒക്ടോബർ 2 ന് നടന്നത്.

ഐപിസി പെനിയൽ പ്രയർ ഹോം, ഐപിസി സിയോൺ, ശാരോൻ ഫെലോഷിപ്പ് ചർച്ച് , ഭാറൂച്ച് ഫിലോഷിപ്പ് ചർച്ച് എന്നീ സഭകളുടെ കൂട്ടായ പ്രവർത്തനവും ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സഹകരണവും ക്യാമ്പിന്റെ വിജയത്തിന് കാരണമായി. ചാപ്റ്റർ വൈസ് പ്രസിഡന്റ് തങ്കച്ചൻ ജോൺ സമാപന പ്രാർത്ഥനയും ഐപിസി നോർത്ത് വെസ്റ്റ് സോൺ സെക്രട്ടറി പാസ്റ്റർ രഞ്ജൻ ചാണ്ടി ആശീർവാദവും നിർവഹിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading