മികച്ച പ്രതികരണവുമായി ‘ഒരു നിമിഷം’ ചെറുചിന്താ മത്സരം; ആവേശത്തോടെ തുടരുന്നു
തിരുവല്ല: ക്രൈസ്തവ എഴുത്തുപുര പത്രത്തിൽ ദിവസവും പ്രസിദ്ധീകരിക്കുന്ന ‘ഒരു നിമിഷം’ എന്ന പംക്തി 2000 ദിവസം പിന്നിടുന്നതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഒരു നിമിഷം’ ചെറുചിന്താ മത്സരം മികച്ച പ്രതികരണവുമായി ആവേശത്തോടെ തുടരുന്നു.

വേദപുസ്തകത്തെ അടിസ്ഥാനമാക്കി ചുരുങ്ങിയ വാക്കുകളിൽ ശക്തവും അർഥവത്തുമായ ആശയങ്ങൾ അവതരിപ്പിക്കുന്ന എഴുത്തുകാർക്കും വായനക്കാർക്കും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പരമാവധി 20 വാക്കുകളിൽ ഒതുങ്ങുന്നതും ആശയം ചുരുങ്ങിയ വാക്കുകളിൽ ശക്തമായും ആഴത്തോടെയും ജീവിതപ്രസക്തിയോടെയും അവതരിപ്പിക്കുന്നതുമായിരിക്കണം രചന.
മത്സര നിബന്ധനകൾ:
1. ക്രൈസ്തവ എഴുത്തുപുര പത്രത്തിൽ ദിവസവും പ്രസിദ്ധീകരിക്കുന്ന ‘ഒരു നിമിഷം’ എന്ന പംക്തിയുടെ ഭാഗമായാണ് ചെറുചിന്താ മത്സരം സംഘടിപ്പിക്കുന്നത്.
2. വേദപുസ്തകത്തെ അടിസ്ഥാനമാക്കി മത്സരാർത്ഥികൾ ചെറുചിന്തകൾ തയ്യാറാക്കി അയയ്ക്കണം.
3. സമർപ്പിക്കുന്ന ചെറുചിന്ത പരമാവധി 20 വാക്കുകളിൽ ആയിരിക്കണം. ആശയം ചുരുങ്ങിയ വാക്കുകളിൽ ശക്തമായും അർഥവത്തായും അവതരിപ്പിക്കണം.
4. സമർപ്പിക്കുന്ന ചെറുചിന്ത മത്സരാർത്ഥിയുടെ സ്വന്തം മൗലിക സൃഷ്ടി ആയിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതോ മറ്റുള്ളവരുടെ രചനകൾ പകർത്തിയതോ അനുകരിച്ചതോ ആയ എൻട്രികൾ പരിഗണിക്കുന്നതല്ല. കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് തയ്യാറാക്കിയ സൃഷ്ടികളും സ്വീകരിക്കുന്നതല്ല.
5. പ്രായവ്യത്യാസമില്ലാതെ ഓരോ മത്സരാർത്ഥിക്കും പരമാവധി മൂന്ന് ചെറുചിന്തകൾ സമർപ്പിക്കാം.
6. ഓരോ ചെറുചിന്തയോടൊപ്പവും മത്സരാർത്ഥിയുടെ പൂർണമായ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.
7. ക്രൈസ്തവ എഴുത്തുപുരയുടെ ചാപ്റ്റർ ഭാരവാഹികൾക്കും പ്രവർത്തകർക്കും മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നതല്ല.
8. ചെറുചിന്തകളുടെ മൗലികത, ആശയഗാംഭീര്യം, ഭാഷാഭംഗി, സാമൂഹിക പ്രസക്തി, അവതരണശൈലി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും വിധിനിർണയം.
9. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചെറുചിന്തകൾ ക്രൈസ്തവ എഴുത്തുപുര പത്രത്തിൽ പ്രസിദ്ധീകരിക്കും. ആവശ്യമായ ഭാഷാ, വ്യാകരണ തിരുത്തലുകൾ വരുത്തുന്നതിനുള്ള അവകാശം എഡിറ്റോറിയൽ വിഭാഗത്തിനുണ്ടായിരിക്കും.
10. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചെറുചിന്തകൾക്ക് പത്രത്തിന്റെ തീരുമാനപ്രകാരം സമ്മാനവും അംഗീകാരവും നൽകുന്നതാണ്.
സമ്മാനങ്ങൾ മികച്ച രചനകൾക്ക്:
ഒന്നാം സമ്മാനം – ₹3,000
രണ്ടാം സമ്മാനം – ₹2,000
മൂന്നാം സമ്മാനം – ₹1,000
എന്നിങ്ങനെയാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച രചനകൾ ക്രൈസ്തവ എഴുത്തുപുര പത്രത്തിൽ പ്രസിദ്ധീകരിച്ച് അംഗീകാരം നൽകും.
അവസാന തീയതി: 2026 ഒക്ടോബർ 5
രചനകൾ അയയ്ക്കേണ്ടത്:
ചെറുചിന്തകൾ വാട്ട്‌സ്ആപ്പ് മുഖേന താഴെപ്പറയുന്ന നമ്പറുകളിൽ അയയ്ക്കാം:
📱 +1 437 557 3243
📱 +91 807 533 7380
ചുരുങ്ങിയ വാക്കുകളിൽ ബൈബിൾ സന്ദേശത്തിന്റെ ആഴവും ജീവിതപ്രസക്തിയും അവതരിപ്പിക്കാൻ എഴുത്തുകാർക്ക് ലഭിക്കുന്ന ഈ അവസരം ക്രൈസ്തവ സാഹിത്യരംഗത്ത് ശ്രദ്ധേയമായ പങ്കാളിത്തത്തിന് വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. വായനക്കാരുടെയും എഴുത്തുകാരുടെയും സജീവ പങ്കാളിത്തത്തോടെ മത്സരം കൂടുതൽ ശ്രദ്ധേയമായി മുന്നേറുകയാണ്.

- Advertisement -


Comments are closed.