ഒക്‌ലഹോമ സിറ്റിയിൽ അജിഫ്ന സൗത്ത് സെൻട്രൽ റീജിയണൽ മീറ്റിങ് ഒക്ടോബർ 24ന്
ഒക്‌ലഹോമ സിറ്റി: അജിഫ്ന സൗത്ത് സെൻട്രൽ മേഖലയുടെ ആഭിമുഖ്യത്തിൽ മേഖലാ സമ്മേളനം ഒക്ടോബർ 24ന് ഒക്‌ലഹോമ സിറ്റിയിൽ നടക്കും. “മഹത്തായ നാളേക്കായി ഒരുമിച്ച്” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രാർത്ഥന, ആരാധന, കൂട്ടായ്മ, ഐക്യം, ആത്മീയ നവീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകും.

ഒക്‌ലഹോമ സിറ്റിയിലെ ന്യൂ ലൈഫ് പെന്തക്കോസ്തൽ അസംബ്ലി, 2851 സൗത്ത് കൗണ്ടി ലൈൻ റോഡ്, ഒക്‌ലഹോമ സിറ്റി, ഒക്‌ലഹോമ 73128 എന്ന വിലാസത്തിലാണ് സമ്മേളനം നടക്കുന്നത്.
ഒക്ടോബർ 24 ശനിയാഴ്ച രണ്ട് സമ്മേളനങ്ങളായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സമ്മേളനം വൈകിട്ട് 3 മുതൽ 5 വരെയും, രണ്ടാം സമ്മേളനം വൈകിട്ട് 6 മുതൽ 8 വരെയും നടക്കും.
പാസ്റ്റർ കുഞ്ഞാണ്ടി വൈദ്യൻ, പാസ്റ്റർ സാജു തോമസ്, ഡോ. ബിബിൻ ചെറിയാൻ, സിസ്റ്റർ ലിസ്സി ജോൺസൺ എന്നിവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും.
പ്രാർത്ഥനയിലും ആരാധനയിലും വചനശുശ്രൂഷയിലും ഒരുമിച്ച് പങ്കുചേർന്ന് വരുംദിനങ്ങളിലേക്കുള്ള ദൈവിക മാർഗനിർദേശവും ആത്മീയ നവീകരണവും തേടുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. പാസ്റ്റർമാർ, സഭാ നേതാക്കൾ, വിശ്വാസികൾ എന്നിവരെ സമ്മേളനത്തിലേക്ക് സംഘാടകർ ക്ഷണിച്ചിട്ടുണ്ട്.

- Advertisement -


Comments are closed.