ഡോ. ഫിലിമോൻ ജോസഫ് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്.ഡി. കരസ്ഥമാക്കി
ഇടുക്കി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ഹൈറേഞ്ച് സോണൽ സൺഡേ സ്കൂൾ സെക്രട്ടറിയും ഇടുക്കി സെന്റർ ചെറുതോണി സഭാംഗവുമായ ഡോ. ഫിലിമോൻ ജോസഫ് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (CUSAT) നിന്ന് പിഎച്ച്.ഡി. ഡോക്ടറേറ്റ് കരസ്ഥമാക്കി.

ആത്മീയ ശുശ്രൂഷാരംഗത്തും വിദ്യാഭ്യാസ മേഖലയിലും ഒരുപോലെ സജീവമായ ഫിലിമോൻ ജോസഫിന്റെ ഈ നേട്ടം സഭയ്ക്കും വിശ്വാസസമൂഹത്തിനും അഭിമാനമായി. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച ഈ വിജയം വിദ്യാർഥികൾക്കും യുവജനങ്ങൾക്കും പ്രചോദനമാകുന്നതാണ്.
ഭാര്യ പ്രൊഫ. ബോണിയ ഫിലിമോൻ. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്.

- Advertisement -


Comments are closed.