ദോഹ എജി സഭയിൽ ഉപവാസ പ്രാർത്ഥനയും ദ്വിദിന കൺവെൻഷനും സെപ്റ്റംബർ 30 മുതൽ

ദോഹ: ദോഹ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ ഉപവാസ പ്രാർത്ഥനകളും ദ്വിദിന കൺവെൻഷനും നടത്തപ്പെടും.

News Middle Advt Banner

ദോഹയിലെ ഐഡിസിസി ബിൽഡിങ് നമ്പർ 2, ഹാൾ നമ്പർ 6-ൽ നടക്കുന്ന യോഗങ്ങളിൽ പകൽ ഉപവാസ പ്രാർത്ഥനകളും വൈകുന്നേരം 7 മുതൽ 9.15 വരെ കൺവെൻഷൻ യോഗങ്ങളും ഉണ്ടായിരിക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. തോമസ് ഫിലിപ്പ് മുഖ്യപ്രഭാഷകനായിരിക്കും. ദോഹ എജി സഭാ ശുശ്രൂഷകൻ പാസ്റ്റർ റോയ് വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകും. ദോഹ എജി ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ആത്മീയ ഉണർവിനും പ്രാർത്ഥനയ്ക്കും ദൈവവചന ധ്യാനത്തിനുമായി ക്രമീകരിച്ചിരിക്കുന്ന യോഗങ്ങളിൽ വിശ്വാസികൾക്ക് പങ്കെടുക്കാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading