മുളക്കുഴയിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന് പുതിയ കൺവെൻഷൻ ഗ്രൗണ്ട്; സമർപ്പണ ശുശ്രൂഷ നാളെ സെപ്റ്റംബർ 23 ബുധനാഴ്ച

KE News Desk Thiruvalla

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റിന് പുതിയ കൺവെൻഷൻ വേദി ഒരുങ്ങുന്നു. മുളക്കുഴയിലെ സ്റ്റേറ്റ് ഓഫീസിനോടു ചേർന്ന് പുതുതായി വാങ്ങിയ സ്ഥലത്താണ് വിശാലമായ കൺവെൻഷൻ ഗ്രൗണ്ട് സജ്ജമാക്കുന്നത്.

News Middle Advt Banner

പുതിയ കൺവെൻഷൻ ഗ്രൗണ്ടിന്റെ സമർപ്പണ ശുശ്രൂഷ സെപ്റ്റംബർ 23ന് സൗത്ത് ഏഷ്യൻ സൂപ്രണ്ടന്റ് റവ. സി. സി. തോമസ് നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

നിലവിൽ തിരുവല്ലയിൽ നടക്കുന്ന ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തുന്ന വിശ്വാസികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ വേദി ഒരുക്കുന്നത്. തിരുവല്ലയിലെ നിലവിലെ കൺവെൻഷൻ സ്റ്റേഡിയത്തിന്റെ ശേഷിക്കപ്പുറത്തേക്ക് വിശ്വാസികളുടെ പങ്കാളിത്തം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ വിശാലമായ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുളക്കുഴയിൽ പുതിയ ഗ്രൗണ്ട് സജ്ജമാക്കുന്നത്.

പുതിയ കൺവെൻഷൻ ഗ്രൗണ്ട് യാഥാർഥ്യമാകുന്നതോടെ കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളാനും വിപുലമായ സൗകര്യങ്ങളോടെ സംസ്ഥാനതല കൺവെൻഷനുകളും മറ്റ് ആത്മീയ സമ്മേളനങ്ങളും സംഘടിപ്പിക്കാനും സാധിക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾക്കും ഭാവിയിലെ ആത്മീയ കൂട്ടായ്മകൾക്കും പുതിയ വേദി മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading