ശുശ്രൂഷാജീവിതത്തിന് ആദരവ്; ബഹ്‌റൈനിൽ 50-ാം വർഷം പൂർത്തിയാക്കുന്നു; സ്തോത്ര പ്രാർത്ഥന സെപ്റ്റംബർ 29 ന്
KE News International Desk
ബഹ്‌റൈൻ: അസംബ്ലീസ് ഓഫ് ഗോഡ് ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ സീനിയർ പാസ്റ്റർ പി.എം. ജോയിയുടെ ശുശ്രൂഷാജീവിതത്തിനും ദൈവത്തിന്റെ വിശ്വസ്തതയ്ക്കും നന്ദി അർപ്പിക്കുന്നതിനായി ‘താങ്ക്സ് ഗിവിങ് & പ്രെയ്സ് – 50 ഗോൾഡൻ ഇയേഴ്സ് ഓഫ് ഗോഡ്സ് ഫെയ്ത്ത്ഫുൾനെസ്’ എന്ന പേരിൽ പ്രത്യേക നന്ദിസ്തോത്ര ശുശ്രൂഷ സംഘടിപ്പിക്കുന്നു.

2026 സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 7 മുതൽ സൽമാനിയയിലെ മർമാരിസ് ഹാളിലാണ് പരിപാടി നടക്കുന്നത്. ബഹ്‌റൈനിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം പാസ്റ്റർ പി.എം. ജോയിയുടെ ശുശ്രൂഷയെയും ജീവിതത്തെയും ആദരിക്കുന്നതിനും ദൈവം നൽകിയ കൃപയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നതിനുമുള്ള വേദിയാകും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. റ്റി. ജെ. സാമുവൽ മുഖ്യാതിഥിയായി പങ്കെടുക്കും. ദൈവത്തിന്റെ സമൃദ്ധമായ കൃപയും കരുതലും വിശ്വസ്തതയും പാസ്റ്റർ പി.എം. ജോയിയുടെ ശുശ്രൂഷയിലും വ്യക്തിജീവിതത്തിലും വെളിപ്പെട്ടതിനെ അനുസ്മരിച്ച് ദൈവത്തിന് മഹത്വം അർപ്പിക്കുന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
ദൈവത്തിന്റെ വിശ്വസ്തതയുടെ സാക്ഷ്യമായി അരനൂറ്റാണ്ടിന്റെ സ്മരണകൾ പങ്കുവയ്ക്കുന്ന ഈ പ്രത്യേക ശുശ്രൂഷയിൽ സഭാ വിശ്വാസികളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
“കർത്താവിന് മഹത്വം” എന്ന സന്ദേശവുമായി ഒരുമിക്കുന്ന ഈ നന്ദിസ്തോത്ര ശുശ്രൂഷ ദൈവത്തിന്റെ വിശ്വസ്തതയെ പ്രകീർത്തിക്കുന്ന അനുഗ്രഹീത സംഗമമായിരിക്കും.

- Advertisement -


Comments are closed.