പാസ്റ്റർ വർഗീസ് വി. എബ്രഹാമിന്റെ സഹധർമ്മിണി മേരി എബ്രഹാം (73) നിത്യതയിൽ; സംസ്കാരം സെപ്റ്റംബർ 25 ന്

കുമ്പനാട്: പാസ്റ്റർ വർഗീസ് വി. എബ്രഹാമിന്റെ (ബേബിച്ചായൻ) സഹധർമ്മിണി മേരി എബ്രഹാം (73) നിത്യതയിൽ പ്രവേശിച്ചു.

News Middle Advt Banner

ദീർഘനാളുകളായി കുടുംബത്തോടൊപ്പം ന്യൂഡൽഹിയിൽ താമസിച്ചിരുന്ന മേരി എബ്രഹാം, ആത്മീയ ശുശ്രൂഷകൾക്കായി സ്വന്തം ഭവനത്തിൽ സാഹചര്യം ഒരുക്കി വിശ്വാസജീവിതത്തിൽ സജീവമായിരുന്നു.

 

നാട്ടിൽ തിരിച്ചെത്തിയശേഷം തിരുവല്ല ഐ.പി.സി. പ്രയർ സെന്റർ സഭാംഗമായും പവർവിഷൻ ടി.വി.യുടെ പ്രാർത്ഥനാ ടീമിലെ സജീവ പ്രവർത്തകയായും ആത്മീയ ശുശ്രൂഷകളിൽ പങ്കാളിയായി. പ്രാർത്ഥനാജീവിതത്തിലും കുടുംബത്തിന്റെ ആത്മീയ വളർച്ചയിലും ശ്രദ്ധ ചെലുത്തിയിരുന്ന മേരി എബ്രഹാമിന്റെ വിയോഗം കുടുംബാംഗങ്ങൾക്കും സഭാ സമൂഹത്തിനും ദുഃഖമായി.

സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ 8.30ന് ഭൗതികശരീരം കുമ്പനാട് ശാലേം മാർത്തോമ്മാ സഭയ്ക്ക് സമീപമുള്ള സ്വഭവനത്തിൽ കൊണ്ടുവരും. തുടർന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഐ.പി.സി. പ്രയർ സെന്ററിന്റെ പാമലയിലുള്ള മക്പേല സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.

മക്കൾ: ലവിൻസൺ എബ്രഹാം, ലവീന എബ്രഹാം.

മരുമക്കൾ: സിലു കുര്യൻ, പാസ്റ്റർ ജോജി രാജു (ഐ.പി.സി. ബഥേൽ, ചെട്ടിക്കുളങ്ങര).

കൊച്ചുമക്കൾ: എസ്ഥേർ, എഫ്രയിം, എനോക്, ലിയോറ, ലൂക്ക്, ലാറ, ലിയാന.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading