സൊസൈറ്റി ഫോർ പ്രവാസി എയ്ഡ് & റീഹാബിലിറ്റേഷൻ ഓഫ് കേരളൈറ്റ്സ് (SPARK )-ന് പുതിയ ഭരണസമിതി
KE News Desk | Kochi
കൊച്ചി: പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ പ്രവാസി എയ്ഡ് & റീഹാബിലിറ്റേഷൻ ഓഫ് കേരളൈറ്റ്സ് (SPARK)-ന്റെ 2026–2031 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

ചാക്കോ പണിക്കർ (കുവൈത്ത്) ചെയർമാനായും തൊമ്മിക്കുഞ്ഞ് സാമ്പ്രിക്കൽ (സൗദി അറേബ്യ) വൈസ് ചെയർമാനായും ജോൺ സി. തോമസ് (യുഎഇ) സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു. ബാബു വർഗീസ് (പത്തനംതിട്ട) ജോയിന്റ് സെക്രട്ടറിയായും ജോർജ് ജേക്കബ് (എറണാകുളം) ട്രഷററായും ചുമതലയേറ്റു.
അനീഷ് ആന്റണി (തിരുവനന്തപുരം), റൈനോൾഡ് തോമസ് (യുകെ), ശ്രീകല വിജയകുമാർ (യുഎഇ), റെജി എം. തങ്കച്ചൻ (യുഎഇ) എന്നിവരാണ് ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ.
മുൻ ഗവേണിംഗ് കൗൺസിൽ ഭാരവാഹികളായ സേവ്യർ കെ.പി., ഷെറിൻ ജോസഫ്, ടോമി ജോർജ്, ജോജി മാത്യു എന്നിവരെ എക്സ്-ഓഫിഷ്യോ അംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതിനും അർഹരായവർക്ക് ആവശ്യമായ പിന്തുണയും പുനരധിവാസ സഹായവും ഉറപ്പാക്കുന്നതിനുമായി സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.

- Advertisement -


Comments are closed.