ഒക്ലഹോമ: ഒക്ലഹോമ പ്രയർലൈൻ കൺവെൻഷൻ 2026 ഒക്ടോബർ 1 മുതൽ 3 വരെ ഒക്ലഹോമയിലെ യുക്കോണിലുള്ള ഐ.പി.സി ഹെബ്രോൻ ഹാളിൽ നടക്കും. “Outpouring of Holy Spirit Upon All Flesh” (സകല ജഡത്തിന്മേലും പരിശുദ്ധാത്മാവിന്റെ പകർച്ച) എന്നതാണ് കൺവെൻഷന്റെ മുഖ്യചിന്താവിഷയം. പ്രവൃത്തികൾ 1, 2 അധ്യായങ്ങളെ ആസ്പദമാക്കിയാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ സുവിശേഷയോഗങ്ങൾ, ആത്മീയ ആരാധന, വചനശുശ്രൂഷ, വിശ്വാസികളുടെ അനുഭവസാക്ഷ്യങ്ങൾ, കൂട്ടായ്മ എന്നിവ ഉണ്ടായിരിക്കും. ഇവാ. സാജു മാത്യു കൺവെൻഷനിൽ പ്രസംഗിക്കും.
ഒക്ടോബർ 1, വ്യാഴാഴ്ച വൈകിട്ട് 6.30-ന് ആദ്യദിന യോഗം ആരംഭിക്കും. ഒക്ടോബർ 2, വെള്ളിയാഴ്ച വൈകിട്ട് 6.30-ന് രണ്ടാംദിന യോഗം നടക്കും. ഒക്ടോബർ 3, ശനിയാഴ്ച രാവിലെ 10-ന് സാക്ഷ്യങ്ങളും ഫെലോഷിപ്പും ഉണ്ടായിരിക്കും. അന്നേദിവസം വൈകിട്ട് 6.30-ന് സമാപനയോഗവും നടക്കും. യുക്കോണിലെ ഐ.പി.സി ഹെബ്രോൻ ഒക്ലഹോമ ഹാളിലാണ് കൺവെൻഷൻ നടക്കുന്നത്.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി സാക് ചെറിയാൻ, ജോയൽ ജെയിംസ് , ബ്ലെസൺ ജോസഫ് , സാം ജോർജ് എന്നിവർ നേതൃത്വം നൽകുന്നു.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും ദൈവവചനത്തിന്റെ സന്ദേശവും പ്രഘോഷിക്കുന്ന കൺവെൻഷനിലേക്ക് വിശ്വാസികളെയും കുടുംബങ്ങളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.

- Advertisement -


Comments are closed.