ദോഹ ഐ.പി.സി.യിൽ ഏഴുദിന ബൈബിൾ പഠനവും ഉപവാസ പ്രാർത്ഥനയും സെപ്റ്റംബർ 26 മുതൽ
KE News International Desk
ദോഹ: ദോഹ ഐ.പി.സി. സഭയുടെ ആഭിമുഖ്യത്തിൽ ഏഴുദിന ബൈബിൾ പഠനവും ഉപവാസ പ്രാർത്ഥനയും (7 Days Bible Study & Fasting Prayer) സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 9.30 വരെ ഐ.ഡി.സി.സി. കോംപ്ലക്സ്, ബിൽഡിംഗ് നമ്പർ 2, ദോഹ ഐ.പി.സി. ഹാൾ നമ്പർ 2-ലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

സുവിശേഷ പ്രസംഗകൻ പാസ്റ്റർ എബി അയിരൂർ ദൈവവചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. “ഗിരിപ്രഭാഷണം” (Sermon on the Mount) എന്ന വിഷയത്തെ ആസ്പദമാക്കി അനുഗ്രഹീതമായ ബൈബിൾ ക്ലാസുകൾ നടക്കും. ദോഹ ഐ.പി.സി. ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ദോഹ ഐ.പി.സി. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. വി. ഉമ്മൻ യോഗങ്ങൾക്ക് നേതൃത്വം നൽകും. ആത്മീയ വളർച്ചയും വചനധ്യാനവും പ്രാർത്ഥനയും ലക്ഷ്യമിട്ടുള്ള സംഗമത്തിലേക്ക് എല്ലാ കർത്തൃദാസന്മാരെയും വിശ്വാസികളെയും സംഘാടകർ ഹൃദയപൂർവം ക്ഷണിച്ചു. പാസ്റ്റർ പി. വി. ഉമ്മൻ, ബ്രദർ ബിനോ എം. ബേബി എന്നിവർ നേതൃത്വം കൊടുക്കുന്നു.

- Advertisement -


Comments are closed.