യേശുവിൻ തൃപ്പാദത്തിൽ’ 62-ാമത് പ്രാർത്ഥനാ സംഗമം സെപ്റ്റംബർ 26ന്
പാസ്റ്റർ വിപിൻ എബ്രഹാം മുഖ്യസന്ദേശം നൽകും; ഫിന്നി സാമുവൽ മസ്കറ്റ് & ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും
ഓൺലൈൻ: ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 62-ാമത് പ്രാർത്ഥനാ സംഗമം സെപ്റ്റംബർ 26 ശനിയാഴ്ച രാത്രി 7ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.
പ്രാർത്ഥനാ സംഗമത്തിൽ നെയ്യാർഡാം പാസ്റ്റർ വിപിൻ എബ്രഹാം തന്റെ ക്രിസ്തീയ അനുഭവങ്ങൾ പങ്കുവയ്ക്കുകയും മുഖ്യസന്ദേശം നൽകുകയും ചെയ്യും. പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവൽ (മസ്കറ്റ്) & ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
2021 ജൂലൈയിൽ ആരംഭിച്ച ‘യേശുവിൻ തൃപ്പാദത്തിൽ’ പ്രാർത്ഥനാ സംഗമം സൂം മീഡിയയിലൂടെ എല്ലാ മാസവും മുടക്കം കൂടാതെ നടത്തിവരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്തുവിനെ അറിയാനും ദൈവവചനത്തിലൂടെ ആത്മീയമായി വളരാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓൺലൈൻ കൂട്ടായ്മ പ്രവർത്തിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികൾക്ക് പ്രാർത്ഥനാ സംഗമത്തിൽ ഓൺലൈനായി പങ്കെടുക്കാം.
സൂം മീറ്റിങ് വിവരങ്ങൾ:
Meeting ID: 828 3015 0680
Password: amen

- Advertisement -

Comments are closed.