ബാംഗ്ലൂർ: ഇന്ത്യയിലെ വിവിധ പ്രാർത്ഥനാ പ്രസ്ഥാനങ്ങളുടെ നേതാക്കളെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റംബർ 22, 23 തീയതികളിൽ ബാംഗ്ലൂരിൽ നടക്കും. ബാനർഘട്ട റോഡിലെ ഡോൺ ബോസ്കോ സ്കിൽ മിഷൻ ഓഡിറ്റോറിയത്തിലാണ് (Don Bosco Skill Mission Auditorium, ലയോള സ്കൂൾ ബസ് സ്റ്റോപ്പ്) സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം 23 ബുധനാഴ്ച ഉച്ചയ്ക്ക് 2ന് സമാപിക്കും. ഡോ. അലക്സ് എബ്രഹാം (ലുധിയാന), ബ്രദർ കെ.വി. പോൾ (ഹൈദരാബാദ്), പാസ്റ്റർ സാജൻ ജോയി (ബാംഗ്ലൂർ) എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തും.
ഇന്ത്യയിലുടനീളമുള്ള പ്രാർത്ഥനാ കൂട്ടായ്മകളുടെ (Prayer Networks) പ്രധാന നേതാക്കളെ പങ്കെടുപ്പിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾക്കായി 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
കഴിഞ്ഞ വർഷം ന്യൂഡൽഹിയിലെ അഗാപെ ക്യാമ്പസിൽ നടന്ന കീ ലീഡേഴ്സ് കോൺഫറൻസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രാർത്ഥനാ ശുശ്രൂഷാ നേതാക്കൾ പങ്കെടുത്തിരുന്നു.
പാസ്റ്റർമാരായ ഷാജി കുര്യൻ (വാഴൂർ), കെ.ടി. ജോസഫ് (മധ്യപ്രദേശ്) എന്നിവർ കൺവീനർമാരായും കെ.ജെ. ജോബ് (വയനാട്), സിബി ജേക്കബ് (ബാംഗ്ലൂർ), ജിനോയ് കുര്യാക്കോസ് (ഭോപ്പാൽ) എന്നിവർ കോർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു.

- Advertisement -


Comments are closed.