റിവൈവ് – 2026 സംഗീത സന്ധ്യയും സുവിശേഷ പ്രഘോഷണവും നാളെ സെപ്റ്റംബർ 20 ഞായറാഴ്ച

KE News Desk Trivandrum

നെടുകുന്നം: ക്രൈസ്തവ സംഗീതസന്ധ്യയും സുവിശേഷ പ്രഘോഷണവും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന റിവൈവ് – 2026 സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട് 5.30ന് നെടുകുന്നം പാറയ്ക്കൽ സാൽവേഷൻ ആർമി ചർച്ചിന് സമീപം നടക്കും. ക്രൈസ്തവ കൈരളിക്ക് സുപരിചിതരായ അനുഗ്രഹീത ഗായകരും സംഗീതപ്രവർത്തകരും അണിനിരക്കുന്ന സംഗീതസന്ധ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

News Middle Advt Banner

റെജി മാത്യു കൊട്ടാരക്കര, ജോസ് പത്തനാപുരം, ഹരികുമാർ പന്തളം, അഭി ചെങ്ങന്നൂർ, ജോഷി തിരുവല്ല, ബിനോ പുതുപ്പള്ളി, ജിജി കൊട്ടാരക്കര എന്നിവർ സംഗീതസന്ധ്യയിൽ ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ സംഗീതരംഗത്ത് ശ്രദ്ധേയരായ ഗായകരുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീതവിരുന്ന് വിശ്വാസികൾക്കും സംഗീതപ്രേമികൾക്കും ആത്മീയ അനുഭവമായി മാറും.

സുവിശേഷ പ്രഘോഷണത്തിൽ പാസ്റ്റർ അജി എം. പോൾ ദൈവവചനം സംസാരിക്കും. സംഗീതത്തിലൂടെയും ദൈവവചന പ്രഘോഷണത്തിലൂടെയും ക്രിസ്തുവിന്റെ സ്നേഹസന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading