എഫ്പിസിസി–സിസിഎഫ് സംയുക്ത കൺവെൻഷൻ ചിക്കാഗോയിൽ ആരംഭിച്ചു

വാർത്ത: കുര്യൻ ഫിലിപ്പ്

ചിക്കാഗോ: ചിക്കാഗോയിലെ 16 സഭകളുടെ സംയുക്ത പ്രവർത്തന വേദിയായ ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തൽ ചർച്ചസ് ഓഫ് ചിക്കാഗോ (എഫ്പിസിസി)യുടെയും യുവജന വിഭാഗമായ ചിക്കാഗോ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും (സിസിഎഫ്) സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൺവെൻഷന് അനുഗ്രഹീത തുടക്കം. ഗിൽഗാൽ പെന്തക്കോസ്തൽ അസംബ്ലിയുടെ പ്രധാന വേദിയിൽ നടന്ന മലയാളം വിഭാഗത്തിന്റെ പ്രാരംഭ സമ്മേളനം ആത്മീയ ഉണർവിന്റെയും ആരാധനയുടെയും അനുഭവമായി.

News Middle Advt Banner

മലയാളം വിഭാഗം സമ്മേളനത്തിന് പാസ്റ്റർ സാമുവൽ ചാക്കോ നേതൃത്വം നൽകി. പാസ്റ്റർ സോമൻ ഗീവർഗീസ്, ഡോ. വില്ലി ഏബ്രഹാം, പാസ്റ്റർ എം. ജി. ജോൺസൺ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എഫ്പിസിസി മലയാളം വിഭാഗം ഗായകസംഘം സ്തുതിക്കും ആരാധനയ്ക്കും നേതൃത്വം നൽകി.

പാസ്റ്റർ സേവിയർ ജെയിംസ് മുഖ്യപ്രഭാഷകനായ ഡോ. ഓ. എം. രാജുകുട്ടിയെ സദസ്സിന് പരിചയപ്പെടുത്തി. സഭ എഴുന്നേറ്റ് പ്രകാശിക്കേണ്ട സമയമായിരിക്കുന്നുവെന്ന് മുഖ്യപ്രഭാഷണത്തിൽ ഡോ. ഓ. എം. രാജുകുട്ടി ഉദ്ബോധിപ്പിച്ചു. കാലഘട്ടത്തിന്റെ ആത്മീയ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് ക്രിസ്തുവിന്റെ വെളിച്ചം ലോകത്തിൽ പ്രകാശിപ്പിക്കാനുള്ള സഭയുടെ ഉത്തരവാദിത്വം അദ്ദേഹം ഓർമിപ്പിച്ചു.

പാസ്റ്റർ ജോൺ തോമസിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി ഒന്നാം ദിവസത്തെ മലയാളം വിഭാഗം സമ്മേളനം സമാപിച്ചു.

ഗിൽഗാൽ പെന്തക്കോസ്തൽ അസംബ്ലിയുടെ ഫെലോഷിപ്പ് ഹാളിൽ നടന്ന ഇംഗ്ലീഷ് വിഭാഗം സമ്മേളനത്തിൽ ഡോ. വിൽസൺ ഏബ്രഹാം അധ്യക്ഷത വഹിച്ചു. സിസിഎഫ് ഇംഗ്ലീഷ് ക്വയർ ആരാധനയ്ക്കും സ്തുതിക്കും നേതൃത്വം നൽകി. പാസ്റ്റർ സ്റ്റീവ് ജോൺ മുഖ്യസന്ദേശം നൽകി. നെയ്തൻ ചെറിയാൻ പ്രധാന അറിയിപ്പുകൾ നിർവഹിച്ചു.

 

വാർത്ത: കുര്യൻ ഫിലിപ്പ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading