എക്സൽ മിനിസ്ട്രീസിന്റെ ‘ALIVE Season 5’ യൂത്ത് ക്യാമ്പ് കുമ്പനാട് ഒക്ടോബർ 2 മുതൽ
കുമ്പനാട്: എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ‘ALIVE – Season 5’ യൂത്ത് ക്യാമ്പ് ഒക്ടോബർ 2 മുതൽ 4 വരെ കുമ്പനാട് എക്സൽ ഇന്റർനാഷണൽ ക്യാമ്പസിൽ നടക്കും. “Alive in Christ, Alive for Purpose” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രമേയം. 15 മുതൽ 30 വയസ്സുവരെയുള്ള യുവജനങ്ങൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.

പാസ്റ്റർ ജിഫി യോഹന്നാൻ, പാസ്റ്റർ ബിനു വടശ്ശേരിക്കര, പാസ്റ്റർ വർഗീസ് ബേബി, പാസ്റ്റർ അനിൽ പി.എം., പാസ്റ്റർ ഷിബു കെ. ജോൺ, പാസ്റ്റർ ജോബി കെ.സി. എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. യുവജനങ്ങളുടെ ആത്മീയ വളർച്ച, ദൈവിക ഉദ്ദേശ്യം തിരിച്ചറിയൽ, ക്രിസ്തുവിൽ ഉറച്ച ജീവിതം നയിക്കൽ എന്നിവ ലക്ഷ്യമിട്ട് ആത്മീയ ക്ലാസുകൾ, ആരാധന, സംഗീതം, വിവിധ പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിൽ ക്രമീകരിച്ചിട്ടുണ്ട്.
ജോ അശോക്, സ്റ്റാൻലി റാന്നി, ബ്ലെസ്സി ബെൻസൺ, ക്രിസ്റ്റി രാജൻ, സ്റ്റെഫിൻ പി. രാജേഷ് എന്നിവർ ഉൾപ്പെടുന്ന എക്സൽ മ്യൂസിക് ടീമും ക്യാമ്പിൽ ശുശ്രൂഷിക്കും. ബെൻസൺ വർഗീസാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 800 രൂപയാണ്. മൂന്നോ അതിലധികമോ പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരാൾക്ക് 600 രൂപ നിരക്കിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ഡിസ്കൗണ്ടും ലഭ്യമാണ്. യുവജനങ്ങളെ ക്രിസ്തുവിൽ ആത്മീയമായി വളർത്തുന്നതിനും ജീവിതത്തിലെ ദൈവിക ദൗത്യം തിരിച്ചറിയുന്നതിനും സഹായകമായ അനുഭവങ്ങൾ ക്യാമ്പിലൂടെ ഒരുക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.

- Advertisement -


Comments are closed.