ബെഥേൽ ഗോസ്പൽ അസംബ്ലി ആലയ പ്രതിഷ്ഠയും കോട്ടയം സെക്ഷൻ മാസയോഗവും സെപ്റ്റംബർ 19 ന്

കോട്ടയം: ബെഥേൽ ഗോസ്പൽ അസംബ്ലിയുടെ പുതിയ ആലയത്തിന്റെ പ്രതിഷ്ഠയും കോട്ടയം സെക്ഷന്റെ മാസയോഗവും സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. സഭകളുടെ ഓവർസീയർ റവ. ഡോ. ജോയ് പി. ഉമ്മൻ ആലയ പ്രതിഷ്ഠാ ശുശ്രൂഷ നിർവഹിക്കും. ഇതോടനുബന്ധിച്ചാണ് കോട്ടയം സെക്ഷന്റെ മാസയോഗവും സംഘടിപ്പിച്ചിരിക്കുന്നത്.

News Middle Advt Banner

റവ. എം. ഒ. അനിയൻ (ജനറൽ സെക്രട്ടറി), റവ. കെ. എസ്. റോയ് (വൈസ് പ്രസിഡന്റ്), മിസിസ് ഗ്രേസ് കെ. ഉമ്മൻ (ഇവാഞ്ചലിസം ഡയറക്ടർ), മിസിസ് സൂസൻ എം. അനിയൻ (BWF നാഷണൽ സെക്രട്ടറി) എന്നിവർ യോഗത്തിൽ പങ്കെടുക്കും.

കൂടാതെ പാസ്റ്റർ മോസസ് ജോൺസൺ, പാസ്റ്റർ എം. എസ്. സന്തോഷ് എന്നിവർ എക്സിക്യൂട്ടീവ് പ്രസ്ബിറ്റർമാരായും, പാസ്റ്റർ പി. ജെ. ജോൺ (സെക്രട്ടറി, കോട്ടയം), പാസ്റ്റർ കെ. രാജപ്പൻ (ട്രഷറാർ, കോട്ടയം) എന്നിവരും പങ്കെടുക്കും. കോട്ടയം സെക്ഷനിലെയും മേഖലയിലെയും ദൈവദാസന്മാർ, പുത്രികാ സംഘടനാ ഭാരവാഹികൾ, സഭാ വിശ്വാസികൾ എന്നിവർ യോഗത്തിൽ സംബന്ധിക്കും.

റവ. ഡോ. ജോയ് പി. ഉമ്മനും റവ. എം. ഒ. അനിയനും മുഖ്യസന്ദേശങ്ങൾ നൽകും. മറ്റ് ദൈവദാസീദാസന്മാർ ആശംസകൾ അറിയിക്കും. പാസ്റ്റർ മോസസ് ജോൺസൺ യോഗത്തിൽ അധ്യക്ഷത വഹിക്കും.

ആലയ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള ഈ കൂട്ടായ്മ കോട്ടയം സെക്ഷന്റെ ആത്മീയ ശുശ്രൂഷകൾക്ക് കൂടുതൽ ശക്തി പകരുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading