‘കെയ്‌നോസ്’ എക്സൽ മിഷൻ വെബിനാർ സംഘടിപ്പിച്ചു

കുമ്പനാട്: എക്സൽ മിഷന്റെ നേതൃത്വത്തിൽ ‘കെയ്‌നോസ്’ (Kainos – Renew) എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. സെപ്റ്റംബർ 18 വെള്ളിയാഴ്ച രാത്രി 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് വെബിനാർ നടന്നത്.

News Middle Advt Banner

മസീഹ് മണ്ഡലി ചർച്ചസ് ഇന്ത്യയുടെ സീനിയർ പാസ്റ്റർ സജി മാത്യു സിൽവാസ് മുഖ്യപ്രഭാഷണം നടത്തി. ‘ക്രിസ്തുവിൽ പുതുക്കപ്പെട്ടവരായി തീരുക’ എന്നതായിരുന്നു വെബിനാറിന്റെ മുഖ്യചിന്താവിഷയം. ക്രിസ്തുവിലുള്ള നവീകരണത്തിന്റെ പ്രാധാന്യം അടിസ്ഥാനമാക്കിയുള്ള സന്ദേശം അദ്ദേഹം പങ്കുവെച്ചു.

എക്സൽ മിനിസ്ട്രീസ് ചെയർമാൻ തമ്പി മാത്യു, ഡയറക്ടർമാരായ ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ, മിഷൻ ഡയറക്ടർ ഷിനു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. എക്സൽ മിഷൻ അസോസിയേറ്റ് ഡയറക്ടർ ബ്ലെസൻ കുമ്പനാട്, ലിബിൻ മണി എന്നിവർ വെബിനാറിന് നേതൃത്വം നൽകി.

ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറിലധികം പേർ വെബിനാറിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading