ആറന്മുളയിലുണ്ടായ ബൈക്ക് അപകടത്തിൽ വൈദിക വിദ്യാർത്ഥി റവ. ഡീക്കൻ ആഷർ ഷാജി അന്തരിച്ചു
ആറന്മുള: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക വിദ്യാർത്ഥിയായ റവ. ഡീക്കൻ ആഷർ ഷാജി ബൈക്ക് അപകടത്തിൽ മരിച്ചു. ആറന്മുളയിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പന്തളത്തുനിന്ന് തുമ്പമണ്ണിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പന്തളം അറയ്ക്കൽ സ്വദേശിയാണ് ആഷർ ഷാജി.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരിയിലെ അധ്യാപകനായ റവ. ഫാ. ഷാജി പി. ജോണിന്റെ മകനാണ്. തുമ്പമൺ ഭദ്രാസനത്തിന്റെ കീഴിൽ വൈദിക പഠനം നടത്തിവരികയായിരുന്നു.
ഒരു വർഷം മുമ്പാണ് ആഷർ ഷാജിയുടെ മാതാവ് മരണമടഞ്ഞത്.
സംസ്കാര ശുശ്രൂഷകൾ പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാര തീയതിയും സമയവും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
വൈദിക വിദ്യാർത്ഥിയുടെ അകാല വിയോഗത്തിൽ സഭാംഗങ്ങളും വൈദിക സമൂഹവും ദുഃഖം രേഖപ്പെടുത്തി.

- Advertisement -


Comments are closed.