കൊട്ടാരക്കര സെന്റർ പിവൈപിഎയ്ക്ക് പുതിയ ഭാരവാഹികൾ

KE News Desk Kollam

കൊട്ടാരക്കര: പെന്തക്കോസ്ത് യങ്ങ് പീപ്പിൾസ് അസോസിയേഷൻ (PYPA) കൊട്ടാരക്കര സെന്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ജോമോൻ ജോസ് (ചെങ്ങമനാട്) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

News Middle Advt Banner

ബ്രദർ റ്റിറ്റി രാജു (കലയപുരം), ബ്രദർ റ്റിജു തോമസ് (തലച്ചിറ) എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. അഡ്വ. എം. ബിനോയ് (തൃക്കണ്ണമംഗൽ) സെക്രട്ടറിയായും ബ്രദർ റിജിൽ രാജു (ബേർശേബ), ബ്രദർ ജോബിൻ ബി. മോനച്ചൻ (ഉമ്മന്നൂർ) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു. ബ്രദർ ഡെന്നി മാത്യു (ഓടനാവട്ടം) ട്രഷററും ബ്രദർ അമിത് തങ്കച്ചൻ (കിഴക്കേത്തെരുവ്) പബ്ലിസിറ്റി കൺവീനറുമാണ്.

കമ്മിറ്റി അംഗങ്ങൾ: ബ്രദർ സാം കെ. അലക്സ് (തൃക്കണ്ണമംഗൽ), ബ്രദർ നെൽസൻ എബ്രഹാം (വിലങ്ങറ), ബ്രദർ ജിബിൻ സജി (തെക്കേത്തെരി), ബ്രദർ ബിബിൻ സാം (തൃക്കണ്ണമംഗൽ), ബ്രദർ വിശാൽ വി. (നീലേശ്വരം), ബ്രദർ ക്രിസ്റ്റോ സാമുവേൽ (ഓടനാവട്ടം), ബ്രദർ ബ്ലെസ്സൻ റോയ് (നെല്ലിക്കുന്നം) എന്നിവർ. യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും സാമൂഹിക ഇടപെടലുകൾക്കും സുവിശേഷ പ്രവർത്തനങ്ങൾക്കും കൂടുതൽ ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading