ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ഏകദിന സെമിനാർ കീഴില്ലത്ത് അനുഗ്രഹീത സമാപനം
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും പെരുമ്പാവൂർ റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീഴില്ലം കനാൽ ജംഷനിലുള്ള പെനിയേൽ ബൈബിൾ സെമിനാരി ഓഡിറ്റോറിയത്തിൽ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1 വരെ ഏകദിന സെമിനാർ നടന്നു.

മേഴ്സി തോമസ് അധ്യക്ഷത വഹിച്ചു. ലീലാമ്മ ഏലിയാസ് സങ്കീർത്തന പ്രബോധനം നൽകി.
ജെസ്സി കോശി, ഡോ. മോളി എബ്രഹാം എന്നിവർ പ്രഭാഷണം നടത്തി.
ഷേർലി ജോബി സ്വാഗതവും രജനി ജോൺ നന്ദിയും പറഞ്ഞു. ഷീബ വിജയൻ , ബ്ലസി ബിജു എന്നിവർ പ്രാർത്ഥനാ സെക്ഷനുകൾ നയിച്ചു.പാസ്റ്റർ ബിനു എബ്രഹാം പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ നൈനാൻ ജോർജ് സമാപന പ്രാർത്ഥനയും നടത്തി.
ജനറൽ എക്സിക്യൂട്ടീവ് ഭാരവാഹികളായ സുജാ നൈനാൻ, സൂസമ്മ പൊടിക്കുഞ്ഞ്, അല്ലി ഷാജി, ജാൻസി ജോബ് തുടങ്ങിയവർ സംബന്ധിച്ചു. റീജിയൺ ഭാരവാഹികൾ ആഥിത്യമരുളുകയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
സൂസൻ തോമസ് (ജന.പ്രസിഡൻറ്), സുജാ നൈനാൻ (ജന.സെക്രട്ടറി), മറിയാമ്മ ജോയി (ജന. ട്രഷറാർ ) എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ജനറൽ വനിതാ സമാജത്തിന് നേതൃത്വം നൽകുന്നത്.
വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി)

- Advertisement -


Comments are closed.