കോട്ടയം: എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽസ് പ്രെയർ ഫെലോഷിപ്പ് (ഇപിപിഎഫ്) 34-ാമതു സംസ്ഥാന വാർഷികത്തോടനുബന്ധിച്ചുള്ള “ലോഗോസ് ഫെസ്റ്റ് 2026” സെപ്റ്റം ബർ 21 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തും.

കൊല്ലം ജില്ലാ കളക്‌ടർ ശ്രീമതി ജൂല ആനി തോമസ് ഐഎഎസ് ഉദ്ഘാടനം ചെയ്യും. ഇ.പി.പി.എഫ് ഓണററി പ്രസിഡൻ്റും ബൈബിൾ സൊസൈറ്റി കേരള ഓക്‌സിലിയറി സെക്രട്ടറിയുമായ റവ, ജേക്കബ് ആൻ്റണി കുടത്തിങ്കൽ അദ്ധ്യക്ഷത വഹിക്കും. ബ്രദർ ചെറി ജോർജ് ചെറിയാൻ, ഡോ. ഫിലിപ്പ് ഫിന്നി, പ്രൊഫ. സാം സ്കറിയ എന്നിവർ വചനസന്ദേശം നൽകും. “ഉദ്യോഗസ്ഥരുടെ സാമൂഹിക പ്രതിബദ്ധതയും ആത്മീയ ഉത്തരവാദിത്തവും” എന്നതാണ് ലോഗോസ് ഫെസ്റ്റിന്റെ തീം. ഇപിപിഎഫ് ക്വയർ നേതൃത്വം നൽകുന്ന ഗാനശുശ്രൂഷ, രാജ്യത്തിനായുള്ള പ്രാർത്ഥന, കൃതജ്ഞതാ സ്തോത്രശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും. ഇപിപിഎഫ് ജനറൽ സെക്രട്ടറി ഇവാ. എം.സി. കുര്യൻ, പി.വി, വർഗീസ്, ജോൺ മാത്യു, ഷാനി മാത്യു, വി.എസ്. കുര്യൻ, മാത്യു ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

Comments are closed.