സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യാ പ്രതിനിധി സഭ സമ്മേളനം 30, 31 തീയതികളിൽ

തിരുവല്ല: സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 44-ാമത് ദ്വിദിന പ്രതിനിധി സഭ സമ്മേളനം ഒക്ടോബർ 30, 31 (വെള്ളി, ശനി) തീയതികളിൽ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്ത് നടക്കും. 30ന് 10ന് പ്രിസൈഡിംഗ് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സഭാ അധ്യക്ഷൻ റവ. ഡോ. ജോൺ മാത്യു അധ്യക്ഷത വഹിക്കും.

News Middle Advt Banner

റവ.പ്രകാശ് മാത്യു ധ്യാനം പ്രസംഗം നടത്തും. സഭയുടെയും വിവിധ ബോർഡുകളുടെയും 2025-2026 പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ട് സഭ സെക്രട്ടറി റവ.സജി മാത്യുവും വാർഷിക കണക്കും,ബജറ്റും വൈദീക ട്രസ്റ്റി റവ.സജി എബ്രഹാമും അവതരിപ്പിക്കും. പ്രതിനിധി സഭാ ഉപാധ്യക്ഷൻ കെ.ഒ. രാജുക്കുട്ടി,അല്മായ ട്രസ്റ്റി പ്രൊഫ.എബ്രഹാം ജോർജ്,ബോർഡ് സെക്രട്ടറിമാരായ റവ. സി.പി.മാർക്കോസ്, റവ.ജിമ്മി ജോസഫ് പോൾ, റവ.ഷിജു മാത്യു, റവ.എൻ.എം. ജെയിംസ്,മേരി സക്കറിയ, ഡോ.ജോസി വർഗീസ് എന്നിവർ നേതൃത്വം നൽകും.

രാജ്യത്തിനകത്തും പുറത്തുനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 400ൽപരം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading