ഐപിസി തിരുവല്ല സെന്ററിന് പുതിയ നേതൃത്വം

തിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ (IPC) തിരുവല്ല സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ഡോ. കെ.സി. ജോൺ നേതൃത്വം നൽകുന്ന സെന്ററിന്റെ വൈസ് പ്രസിഡന്റായി പാസ്റ്റർ ചാക്കോ ജോൺ, സെക്രട്ടറിയായി പാസ്റ്റർ അജു അലക്സ്, ജോയിന്റ് സെക്രട്ടറിയായി ബ്രദർ സജി വെൺമണി, ട്രഷററായി ബ്രദർ ജോജി ഐപ്പ് മാത്യൂസ്, പബ്ലിസിറ്റി കൺവീനറായി ബ്രദർ നിബു ആമല്ലൂർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

News Middle Advt Banner

എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ 21 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. സഭയുടെ ആത്മീയ വളർച്ചയ്ക്കും സംഘടനാപരമായ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി സെന്ററിന്റെ വിവിധ ശുശ്രൂഷകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്വമാണ് പുതിയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.

പാസ്റ്റർ എം. മാത്യുവും ബ്രദർ എം.ജി. മാത്യുവും തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading