അച്ചൻകോവിലാറ്റിൽ ഡെനിസ് ഷിബു (17) മുങ്ങിമരിച്ചു
കോന്നി: സ്കൂളിലെ പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചർച്ച് ഓഫ് ഗോഡ് കോന്നി സംഭാംഗങ്ങളും കോന്നി നെടുംകൊട്ട് വില്ലയിൽ ഷിബു–ഷേർലി ദമ്പതികളുടെ മകൻ ഡെനിസ് ഷിബു (17) ആണ് മരിച്ചത്.


ഐരവൺ PSVPM സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു ഡെനിസ്. സ്കൂളിലെ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ വെള്ളത്തിൽ മുങ്ങുകയായിരുന്നു.
ചിറ്റാർ മണക്കയം കോളാകോട്ട് വീട്ടിൽ ഷേർലിയുടെ മകനാണ് ഡെനിസ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഏറെ പ്രിയപ്പെട്ടവനായിരുന്ന വിദ്യാർഥിയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
സംസ്കാരം പിന്നീട്.

- Advertisement -


Comments are closed.