ഐപിസി എബനേസർ സ്വരാജ് സഭയുടെ ആഭിമുഖ്യത്തിൽ ഏഴ് ദിന ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

കട്ടപ്പന : ഐപിസി എബനേസർ സ്വരാജ് സഭയുടെ ആഭിമുഖ്യത്തിൽ ഏഴ് ദിന ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും(season 3) നടത്തപ്പെടുന്നു. നവംബർ 23 മുതൽ 29 വരെ സ്വരാജ് ഐപിസി എബനേസർ ഹാളിൽ വച്ച് രാവിലെ 10 മണിമുതലും വൈകിട്ട് 6 മണിമുതലുമാണ് യോഗങ്ങൾ നടക്കുന്നത്.

News Middle Advt Banner

ഇന്ന് സ്വരാജ് സഭയിൽ വച്ച് നടന്ന മാസയോഗത്തിൽ വച്ച് മുഖ്യ സന്ദേശം അറിയിച്ച പാസ്റ്റർ ഷിബിൻ ജി. ശാമുവേൽ ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കിയ്ക്ക് ഉപവാസപ്രാർത്ഥനയുടെ പോസ്റ്റർ കൈമാറി പ്രകാശനം ചെയ്തു പ്രാർത്ഥിച്ചു.

നവംബറിൽ നടക്കുന്ന ഉപവാസം പ്രാർത്ഥന പാസ്റ്റർ കെ.വി വർക്കി (സെന്റർ മിനിസ്റ്റർ, ഐപിസി ഉപ്പുതറ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സാം ജോർജ് (പത്തനാപുരം), സജോ തോണിക്കുഴിയിൽ, ജിബിൻ പൂവക്കാല(പവർ വിഷൻ), ബിജു ചാക്കോ(ഡെറാഡൂൺ), പ്രിൻസ് തോമസ് (റാന്നി), റെജി മാത്യു (കുമ്പനാട്), സുനി ഐക്കാട്(ഐപിജി) എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ ബിനു ചാരുത, സ്റ്റാൻലി മാത്യു, സൈലസ് ദേവസ്യ എന്നിവരോടൊപ്പം ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. സുവി. ബിൻസൺ കെ. ബാബു( സഭാ ശുശ്രൂഷകൻ) യോഗങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading